Type Here to Get Search Results !

Bottom Ad

ആഗസ്ത് 15: നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കാസര്‍കോട് (www.evisionnews.in): നാടെങ്ങും സ്വാതന്ത്ര്യ സ്മൃതിയുണര്‍ത്തി രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയപതാക ഉയര്‍ത്തിയും സ്വാതന്ത്ര്യ സ്മൃതി ചടങ്ങുകള്‍ സംഘടിപ്പിച്ചും ദിനാഘോഷം നടത്തി. 


ഗ്രീന്‍ സ്റ്റാര്‍ തളങ്കരയുടെ സ്വാതന്ത്രദിന പരിപാടി കാസര്‍കോട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു


എം.എസ്‌.എഫ്‌ ആലംപാടി ശാഖാ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എം.എസ്‌.എഫ്‌ ചെങ്കള പഞ്ചായത്ത്‌ സെക്രട്ടറി മുർഷിദ്‌ മുഹമ്മദ്‌ പതാക ഉയർത്തി

ശാഖാ പ്രസിഡന്റ്‌ ഉവൈസ്‌ പി.വി അധ്യക്ഷത വഹിച്ചു,  ജനറൽ സെക്രട്ടറി മുൻസീർ സ്വാഗതം പറഞ്ഞു.



ജി.എച്ച്.എസ്.എസ് അംഗഡിമൊഗര്‍

പീസ് പബ്ലിക് സ്‌കൂളില്‍ മധൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബാസ്‌ക്കര്‍ പതാക ഉയര്‍ത്തി.ചെയര്‍മാന്‍ ഷാഫി ഹാജി,മനേജര്‍ എം.പി.ശംസുദ്ദീന്‍, ഷഹീന്‍ മുഹമ്മദ്, അഫ്‌സല്‍ എന്നിവര്‍ സംബന്ധിച്ചു.





ബീരിച്ചേരി അൽ ഹുദ ആർട്‌സ്‌ & സ്പോർട്‌സ്‌ ക്ലബ്ബിൽ
സ്വതന്ത്ര്യ ദിനാഘോഷപരിപാടികൾക്ക്‌ തുടക്കമായി

തൃക്കരിപ്പൂർ : സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ കണ്ണീര്‍പ്പൂക്കള്‍ അർപ്പിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിന്റെ എഴുപതാം ജന്മദിനാഘോഷപരിപാടികൾക്ക്‌ ബീരിച്ചേരി അൽ ഹുദ ആർട്‌സ്‌ & സ്പോർട്‌സ്‌ ക്ലബ്ബിൽ തുടക്കമായി. രാവിലെ 8.30ന് ക്ലബ്ബ്‌ ട്രഷറർ എൻ.ഇസ്മായിൽ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ബീരിച്ചേരി ജി.എൽ.പി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലബ്ബ്‌ അംഗങ്ങൾ പായസ വിതരണം നടത്തി. പരിപാടിയുടെ ഭാഗമായി ക്ലബ്ബ്‌ ഒഫീസ്‌ ത്രിവർണ്ണ തോരണങ്ങളാൽ അലങ്കരിക്കുകയും ക്ലബ്ബും പരിസരവും ശുചീകരിക്കുകയും ചെയതു. വൈകിട്ട്‌ 4ന് വൈ.എം.സി.എ ബീരിച്ചേരിയുടെ സഹകരണത്തോടെ റോഡ് ഷോ സംഘടിപ്പിക്കും. പരിപാടികൾക്ക്‌ സമാപനം കുറിച്ചു കൊണ്ട്‌ വൈകിട്ട്‌ 7ന് കേക്ക് മുറിയും തുടർന്ന് കരിമരുന്ന് പ്രയോഗവും നടത്തും.
അഘോഷ പരിപാടികൾക്ക്‌ ക്ലബ്ബ്‌ ജന:സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള, വൈസ്‌ പ്രസിഡന്റുമാരായ യു.പി.ഫാസിൽ, എൻ.അർഷാദ്‌, ജോ.സെക്രട്ടറി എം.ടി.പി.ഇബ്രാഹിം, മാനേജർമാരായ എൻ.ശിഹാസ്‌, വി.പി.തഫ്സിൽ, യു.പി.ഫായിസ്‌, യു.പി.ഫഹീം നേതൃത്വം നൽകി. പി.പി ജസീർ, വി.പി.അഷ്രഫ്‌, സി.കെ റമീസ്‌, സി.കെ ആസിഫ്‌, വി.പി.അൻസാർ, സി.കെ.ശിബിലി, സംബന്ധിച്ചു.


ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ സ്വാതന്ത്ര്യ ദിനാഘോഷം ദാറുല്‍ അമാന്‍ ഉപദേശക സമിതി ചെയര്മാന്  എന്‍.എ നെല്ലിക്കുന്ന് പതാക ഉയര്‍ത്തി നിര്‍വഹിച്ചു. അബ്ബാസ് ബീഗം, ഹനീഫ് നെല്ലിക്കുന്ന്, മഹമൂദ് ബങ്കരകുന്നു,   അഷ്‌റഫ്,അദ്ദു തൈവളപ്പ്, ഹമീദ് ബദ്രിയ, സുബൈര്‍ പടുപ്പ്, അബ്ദുല്‍  റഹ്മാന്‍,ഹമീദ് മാളിഗ,അബ്ബാസ് വെറ്റില,ഹാമി ബീഗം,ഫൈസല്‍, ഷുഹൈബ്, അഷ്‌റഫ്, റൗഫ്,ഇബ്രാഹിം ബെന്‍സര്‍,സഫീര്‍ ,മുഹമ്മദലി,മുനീര്‍, റഷീദ് എച്ചു, മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.


പി.ഡബ്ല്യു.ഡി കോംപ്ലക്‌സില്‍ നടന്ന സ്വതന്ത്ര്യദിന  പരിപാടി പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍  സുരേഷ് പതാക ഉയര്‍ത്തി.


ചെടേക്കാല്‍ മദ്രസയില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് എം.എം.ഹസൈനാര്‍ പതാക ഉയര്‍ത്തി. ഖത്തീബ് ഉസ്താദ് സമീര്‍ റഹ്മാനി, മാഹിന്‍ കേളോട്ട് സംബന്ധിച്ചു.


ബദിയടുക്ക നൂറുല്‍ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ബദിയടുക്ക: ജമാഅത്ത് പ്രസിഡന്റ് സി.എ അബൂബക്കര്‍ പതാക ഉയര്‍ത്തി.
അന്‍വര്‍ ഓസോണ്‍ അദ്ധ്യക്ഷത വഹിച്ചു.ഖത്തീബ് മുഹമ്മദലി ഫൈസി ഇര്‍ഫാനി സ്വാഗത പറഞ്ഞു.
അബ്ദുല്ല കുഞ്ഞി മൗലവി,അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ നാരമ്പാടി,മുഹമ്മദ് മുസ്ലിയാര്‍,അബ്ദുല്ല ചാലക്കര,ഹനീഫ്  കാര്‍വാര്‍, ഷെരീഫ് കൂളൂര്‍,റഫീഖ് ഡിംപ്ള്‍,സുലൈമാന്‍ വൊളമല,സക്കീര്‍ ബദിയടുക്ക, മുബശ്ശിര്‍,മഹ്ശൂഖ് ബദിയടുക്ക എന്നിവര്‍ സംബന്ധിച്ചു.

ഗ്രീന്‍ സ്റ്റാര്‍ തളങ്കരയുടെ സ്വാതന്ത്ര്യദിന പരിപാടി കാസര്‍കോട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വറസ്റ്റ് അബ്ദുള്‍ റഹിമാന്‍ മെമോറിയല്‍ ലൈബ്രറി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാസര്‍കോട്: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ഫോര്‍ട്ട് റോഡ് കരിപ്പൊടി റോഡിലെ എവറസ്റ്റ് അബ്ദുള്‍ റഹിമാന്‍ മെമോറിയല്‍ ലൈബ്രറിയില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണം പതാക ഉയര്‍ത്തി.ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. നബീല്‍ എവറസ്റ്റ്, നൗഷാദ് കരിപ്പൊടി, ലത്തീഫ് മുസ്ലിയാറകം, അമീര്‍ മാര്‍ക്കറ്റ്. മുജീബ് കെ.എം, ഷാഹുല്‍ ഹമീദ് ,മുഹമ്മദലി , മുഷ്താഖ് അഹ്മദ്, ഷഫീഖ് കോളിക്കര, നൗഷാദ് ബി.എം, അബ്ദുള്‍ റഹീംബര്‍ക്കത്ത്, മുഹമ്മദ് കുഞ്ഞി, ലത്തീഫ് ഷെയ്ഖ്, ഇസ്മായില്‍, ബാപ്പു, ഷിസാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബദിയടുക്ക ജരം അങ്കണ്‍വാടിയില്‍ ബദിയടുക്ക ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ പതാക ഉയര്‍ത്തുന്നു.

മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക ഉയര്‍ത്തുന്നു.

മുഹിമ്മാത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുത്തിഗെ: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം മുഹിമ്മാത്തില്‍ ആഘോഷിച്ചു. മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക ഉയര്‍ത്തി. 
സയ്യിദ് ഇസ്മായില്‍ ബാഫഖിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍റഹ്്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി, അബ്ദുര്‍റഹ്്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതം പറഞ്ഞു. 

എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സ്വാതന്ത്രദിനാഘോഷം നടത്തി.

ബദിയടുക്ക ഗ്രീന്‍ ഫാല്‍ക്കണ്‍സ് ക്ലബ്ബ് സ്വാതന്ത്രദിനാഘോഷം നടത്തി. 

സക്കീര്‍ ബദിയടുക്ക, മഹ്ശൂഖ് ,ഫാരിസ്, ഷുഹൈബ് , മൂസ സാജിദ് , ദാവൂദ് ,അലിഷാന്‍, ഹസൈനാര്‍, അഫ്രീഡി, ഹുസ്സൈനാര്‍, ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.



ഗ്രീന്‍സ്റ്റാര്‍ ആര്‍ടസ് ആന്‍ഡ് സ്‌പോര്‍ട് ക്ലബ് തൈവളപ്പ്  ഫ്രീഡം  കാള്‍ സംഘടിപ്പിച്ചു.

ചെങ്കള :  ഗ്രീന്‍സ്റ്റാര്‍ ആര്‍ടസ് ആന്‍ഡ് സ്‌പോര്‍ട് ക്ലബ് തൈവളപ്പിന്റെ ആഭിമുഖ്യത്തില്‍  70 ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  ഫ്രീഡം  കാള്‍  സംഘടിപ്പിച്ചു.
 രാവിലെ പഞ്ചായത്ത് മെമ്പര്‍ മഹ്മൂദ് തൈവളപ്പ് പതാക ഉയര്‍ത്തി.  തുടര്‍ന്നു നാട്ടിലെ വിവിധ രാഷ്ട്രീയ മത   നേതാക്കന്മാരും, ക്ലബ് ഭാരവാഹികള്‍, ലീഗ് പ്രതിനിധികളായ  അഹ്മദ,് ഹാഷിം എ.പി, എം.എസ് ഹാരിസ്് ടി.എ മുനീറ് , അസ്‌കറ് തൈവളപ്, ടി.എ യൂസഫ്,ടി.എ ആഷിക് ,ശാഹുല്‍ ഹമീദ്, ബാത്തിഷ,മുനീറ്, നിസാര്‍ , അബൂബക്കര്‍,തസ്ലീം, സവാദ്, ടി.എം ശരീഫ്, അന്ചു, ലറ്റീഫ് സംബന്ധിച്ചു.



സ്വാതന്ത്രദിനത്തില്‍ നവോദയാ ക്ലബ്ബ്  ക്ലീന്‍ പരവനടുക്കം ക്യാംമ്പെയ്‌ന് തുടക്കം കുറിച്ചു.

പരവനടുക്കം: ' നല്ല നാളേക്ക് നല്ല തുടക്കം' എന്ന സന്ദേശവുമായി  സ്വാതന്ത്യദിനത്തില്‍ ക്ലീന്‍ പരവനടുക്കം ക്യാമ്പയ്‌ന് നവോദയ ക്ലബ്ബ് പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചു.   പരവനടുക്കം ടൗണ്‍ ശുച്ചീകരണവും വേസ്റ്റ് ബോക്‌സുകള്‍ സ്ഥാപിക്കുകയും ചെയ്തു. ചെമ്മനാട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആലിയ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലും ക്ലീന്‍ പരവനടുക്കം ക്യാമ്പയ്ന്‍ സന്ദേശം അസംബ്ലിയില്‍ വായിച്ചു. ക്ലബ്ബിന്റെ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ നായക്: രതീഷ് കോട്ടരുവം പതാക ഉയര്‍ത്തി.



കല്ലടക്കുറ്റി ജമാ-അത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്വതന്ത്ര്യദിനാഘോഷം നടത്തി

കല്ലടക്കുറ്റി: കല്ലടക്കുറ്റി ജമാ-അത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളും ശംസുല്‍ ഹുദാ മദ്രസയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ ജമാഅത്ത് ഖത്തീബ് ശാഫി സഖാഫി കൊറ്റുമ്പ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശ വിളംബര ജാഥ നടത്തി. ഹെഡ്മിസ്ടസ് ചിത്ര നേതൃത്വം നല്‍കി.
ജമാഅത്ത് പ്രസിഡണ്ട് എ.കെ.എ മുഹമ്മദ് കുഞ്ഞി, സ്‌കൂള്‍ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദീഖ് ചൂരിക്കോട്, കണ്‍വീനര്‍ മുസ്തഫ മടന്തക്കോട്, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്ല അടുക്കം, അബ്ദുള്‍റഹ്മാന്‍ കുഞ്ഞി കരിയത്ത്, ഹനീഫ് കരിയത്ത്,ആബിദ് അടുക്കം എന്നിവര്‍ സംബന്ധിച്ചു.



ചെങ്കള ദാറുസ്സലാം മദ്‌റസയില്‍  സ്വാതന്ത്രദിനാഘോഷം നടത്തി 
ചെങ്കള: 'ഇന്ത്യന്‍ സ്വതന്ത്ര ദിനത്തിന്റെ 70 വര്‍ഷികാഘോഷത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നീ ബാലവേദി ദാറുസ്സലാം  യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധയിനം പരിപാടികള്‍ സംഘടിപ്പിച്ചു.
ജമാ അത്ത് വൈസ് പ്രസിഡന്റ് സിബി അബദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ജമാഅത്ത് ഖത്തീബ് ടി എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി ഉല്‍ഘാടനം ചെയ്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി എം മഹ്മൂദ് ഹാജി പതാക ഉയര്‍ത്തി. ചെങ്കള അബ്ദുല്ല ഫൈസി മുഖ്യ പ്രഭാഷണം നടത്തി സ്വദര്‍ മുഅല്ലിം അഷ്‌റഫ് ഹുദവി സ്വാഗതം പറഞ്ഞു. ഇന്ത്യ ബിഫോര്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന വിഷയത്തില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കും എക്‌സിബിഷന്‍ മോഡറേഷന്‍ നടത്തിയവര്‍ക്കുള്ള സമ്മാന വിതരണം ജമാ അത്ത് ട്രഷറര്‍ എം.എം മുഹമ്മദ് കുഞ്ഞി ഹാജി വിതരണം ചെയ്തു. ഹാരിസ് ദാരിമി ബെദിര, ബി എം എ ഖാദര്‍ അബ്ദുല്‍ റഹ്മാന്‍ കബീര്‍, സലാം മുസ്ലിയാര്‍, ഖാദര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു, എസ് ബി വി പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി സിനാന്‍ നന്ദി പറഞ്ഞു.



ജി യു പി എസ് മുളിയാര്‍ മാപ്പിളയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനദ്ധ്യാപകന്‍  ടി പി മുനീര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നഫീസ മുഹമ്മദ് കുഞ്ഞി, വാര്‍ഡ് മെമ്പര്‍ ആസിയ ഹമീദ്, പി ടി എ ഭാരവാഹികളായ യൂസുഫ് എ കെ, ഹനീഫ് പൈക്ക, ടി ബടുവന്‍ കുഞ്ഞി, റംല, റസിയ, മുന്‍ വാര്‍ഡ് മെമ്പര്‍ ബാതിഷ പൊവ്വല്‍ എന്നിവര്‍ സംബന്ധിച്ചു. ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനംറിസാല്‍,മുര്‍ഷിദ ,അഫീഫ് ,നിഹാല എന്നീ വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി. മികച്ച അദ്ധ്യാപകനായി ടി കൃഷ്ണന്‍ മാസ്റ്ററും മികച്ച വിദ്യാര്‍ത്ഥികളായി ജസീമും നിഹാലയും തെരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യ ദിന റാലിയും മധുര പലഹാര വിതരണവും നടന്നു .


തൃക്കരിപ്പൂര്‍ ഹിറ്റാച്ചി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു 

തൃക്കരിപ്പൂര്‍ റോഡിന്റെ ഇരുവശങ്ങളിലും തണല്‍ വ്യക്ഷങ്ങളും ഔഷധച്ചെടികളും നട്ടുപ്പിടിപ്പിച്ചു കൊണ്ട് ക്ലബ് പ്രവര്‍ത്തകര്‍ മാതൃകയായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, ഷംഷാദ് എ ജി സി, ഇബ്രാഹിം തട്ടാനിച്ചേരി, റഹിം,  ഉസ്മാന്‍ എ ജി സി, മുഹമ്മദ് ഷാഫി, മുഹമ്മദ് റാസി, സാക്കിര്‍ തങ്കയം, മുഹമ്മദ് കുഞ്ഞി എ ജി സി, മനോജ് കൊയങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Keywords: Independence-day-celebrations-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad