Type Here to Get Search Results !

Bottom Ad

കെ.എസ്.ഡി ലൈവ് വാട്‌സ്ആപ്പ് ഗ്രൂപ്പ് സ്‌നേഹസംഗമം നടത്തി


കാസര്‍കോട്:.(www.evisionnews.in) സൗഹൃദങ്ങള്‍ സൈബര്‍ലോകത്തിന്റെ പുതിയ ഇടങ്ങളിലേക്ക് വഴിമാറുന്ന കാലത്ത് പുതിയ മാതൃക തീര്‍ക്കുകയാണ് കെ.എസ്.ഡി ലൈവ് വാട്‌സ്ആപ്പ് ഗ്രൂപ്പ്. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനകാലയളവില്‍ ജീവകാരുണ്യ സേവനങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ഗ്രൂപ്പിന് കഴിഞ്ഞു. ചാറ്റിംഗിലൂടെ മാത്രം പരസ്പരം അറിഞ്ഞവര്‍ നേരിട്ട് കണ്ട് മുട്ടിയ ദിവസമായിരുന്നു ഞായറാഴ്ച്ച.

ഗ്രൂപ്പിന്റെ സ്‌നേഹസംഗമം തളങ്കര ഹാര്‍ബറില്‍ യുവ മാധ്യമപ്രവര്‍ത്തകനും ഇവിഷന്‍ ഡയരക്ടറുമായ ഖയ്യൂം മാന്യ ഉദ്ഘാടനം ചെയ്തു.ഗ്രൂപ്പിന്റെ സ്‌നേഹസംഗമം തളങ്കര ഹാര്‍ബറില്‍ യുവ മാധ്യമപ്രവര്‍ത്തകനും ഇവിഷന്‍ ഡയരക്ടറുമായ ഖയ്യൂം മാന്യ ഉദ്ഘാടനം ചെയ്തു.ഗ്രൂപ്പിന്റെ സ്‌നേഹസംഗമം തളങ്കര ഹാര്‍ബറില്‍ യുവ മാധ്യമപ്രവര്‍ത്തകനും ഇവിഷന്‍ ഡയരക്ടറുമായ ഖയ്യൂം മാന്യ ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് ഡബിള്‍ എസ് എം അധ്യക്ഷത വഹിച്ചു. റാഫി അഡൂര്‍, പി കെ അഷ്‌റഫ് പള്ളങ്കോട്, ഖാദര്‍ അഡൂര്‍, ഷുഹൈബ് പള്ളങ്കോട്, ജമാല്‍ കോട്ടക്കുന്ന് പ്രസംഗിച്ചു. റഹീം അഡൂര്‍ കോഓര്‍ഡിനേറ്ററായിരുന്നു. ജാഫര്‍ സ്വാഗതവും ഷഫീഖ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.

Keywords: whatssapp- ksdlive- snehasangamam

Post a Comment

0 Comments

Top Post Ad

Below Post Ad