Type Here to Get Search Results !

Bottom Ad

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മന്ത്രി കുഴഞ്ഞു വീണു


ഷിമോഗ (കര്‍ണ്ണാടക) :   (www.evisionnews.in)  സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ കര്‍ണ്ണാടക റവന്യു വകുപ്പ് മന്ത്രി കാഗോടു തിമ്മപ്പ കുഴഞ്ഞു വീണു. തിങ്കളാഴ്ച രാവിലെ പരേഡ് ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി കുഴഞ്ഞു വീണത്. പോലീസും സഹപ്രവര്‍ത്തകരും ഉടന്‍ തിമ്മപ്പയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 83 കാരനായ തിമ്മപ്പ കര്‍ണ്ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവാണ്. അടുത്തിടെ നടന്ന മന്ത്രി സഭാ പുനഃസംഘടനയിലാണ് കാബിനെറ്റിലെത്തിയത്.

Keywords: Independence-day-speech-minister-karnadaka

Post a Comment

0 Comments

Top Post Ad

Below Post Ad