Type Here to Get Search Results !

Bottom Ad

യൂത്ത്‌ലീഗ് ജില്ലാ സമ്മേളനം: ഉദുമ മണ്ഡലത്തില്‍ യുവജന സംഗമങ്ങള്‍ തുടങ്ങി



ഉദുമ    (www.evisionnews.in)  : ആഗസ്ത് 1, 19, 20. തിയ്യതികളില്‍ കാസര്‍കോട് നടക്കുന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഉദുമ മണ്ഡലത്തില്‍ പഞ്ചായത്ത് തല യുവജന സംഗമങ്ങള്‍ തുടങ്ങി. ഉദുമ പഞ്ചായത്ത് സഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി കെ ഹസീബ് അദ്ധ്യക്ഷ വഹിച്ചു. 
മണ്ഡലം യൂത്ത്‌ലീഗ് ജന.സെക്രട്ടറി റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. കാപ്പില്‍ പാഷ, കെ ബി എം ഷരീഫ, ഹമീദ് മാങ്ങാട്, സത്താര്‍ മക്കുന്നോത്ത്, എം എച്ച് മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യര, ആബിദ് മാങ്ങാട് പ്രസംഗിച്ചു. റഊഫ് ഉദുമ സ്വാഗതം പറഞ്ഞു.

ചെമ്മനാട് പഞ്ചായത്ത് സംഗമം മേല്‍പറമ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ന്റിംഗ് ചെയര്‍മാന്‍ ടി ഡി കബീര്‍ ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മണന്ധലം പ്രസിഡണ്ട് ഹാരിസ് തൊട്ടി , ജന സെക്രട്ടറി റഊഫ് ബായിക്കര, റഫീഖ് കളനാട്, ഹക്കീം പെരുമ്പള, ജാഫര്‍ കൊവ്വല്‍ പ്രസംഗിച്ചു. റഫീഖ് പാഞ്ചു സ്വാഗതം പറഞ്ഞു

പുല്ലൂര്‍-പെരിയ പഞ്ചായത്ത് സംഗമം കുണിയയില്‍ മണ്ഡലം ജന സെക്രട്ടറി റഊഫ് ബായിക്കര ഉദ്ഘാടനം ചെയതു. റാഷിദ് കുണിയ അദ്ധ്യക്ഷം വഹിച്ചു. മജിദ് കുണിയ, ശറഫുദ്ധീന്‍ കുണിയ, മഹ്‌റുഫ് കുണിയ, ഷഹിന്‍ കുണിയ പ്രസംഗിച്ചു. മിര്‍ഷാദ് കുണയ സ്വാഗതം പറഞ്ഞു.

Keywords: Youth-league-uduma
Tags

Post a Comment

0 Comments

Top Post Ad

Below Post Ad