Type Here to Get Search Results !

Bottom Ad

ഇവിടെ ഭരണം എങ്ങനെ ശരിയാകാന്‍: ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ദേലംപാടി പഞ്ചായത്ത് ഓഫീസില്‍ പദ്ധതിനിര്‍വഹണം താളംതെറ്റുന്നു


ദേലംപാടി (www.evisionnews.in): വേണ്ടത്രെ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ദേലംപാടി പഞ്ചായത്തില്‍ പഞ്ചായത്തില്‍ പദ്ധതിനിര്‍വഹണം അവതാളത്തിലാകുന്നു. പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസര്‍, അസി. എഞ്ചിനീയര്‍, വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പടെ വിവിധ സുപ്രധാന കസേരകളെല്ലാം മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണിവിടെ. ഇതോടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനാവാനാതെ പഞ്ചായത്ത് ഭരണം താറുമാറായിരിക്കുകയാണ്.

ഈ വര്‍ഷത്തെ അവസാന ജില്ലാ ആസൂത്രണ സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒറ്റ പദ്ധതി പോലും സമര്‍പ്പിക്കാന്‍ ഇതുമൂലം പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച സെക്രട്ടറിയുടെ കസേരയില്‍ മാസം അഞ്ചു മാസം കഴിഞ്ഞിട്ടും ആരും പകരം എത്തിയില്ല. കൃഷിഓഫിസര്‍ ഇല്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കുമ്പഡാജെ പഞ്ചായത്തിലെ കൃഷി ഓഫിസര്‍ക്കാണ് ഇവിടത്തെ അധികച്ചുമതല. അസി. എഞ്ചിനീയറും വെറ്ററിനറി ഡോക്ടറും സ്ഥലംമാറി പോയിട്ട് അഞ്ചു മാസത്തിലേറെയായി. 

ഓണ്‍ലൈന്‍ മുഖേന പദ്ധതികള്‍ സമര്‍പ്പിക്കേണ്ടതു ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പകരം ചുമതലയുള്ള ജീവനക്കാരെ ഉപയോഗിച്ച് ഇതു നടത്തേണ്ട അവസ്ഥയിലാണ് പഞ്ചായത്ത് ഭരണ സമിതി. ഓഫീസ് കാര്യ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ചു പഞ്ചായത്ത് ഭരണമെങ്കിലും ശരിയാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.


Keywords: Kasaragod-delampady

Post a Comment

0 Comments

Top Post Ad

Below Post Ad