Type Here to Get Search Results !

Bottom Ad

നിലവിളക്കില്‍ രണ്ടുതട്ട്: ഏതു തമ്പുരാന്‍ കല്‍പ്പിച്ചാലും നിലവിളക്കു കൊളുത്തുമെന്ന് സി.പി.എം എം.എല്‍.എ


പാലക്കാട് (www.evisionnews.in): സിപിഎമ്മിനുള്ളില്‍ നിലവിളക്ക് സംബന്ധിച്ച് ഭിന്നതകള്‍ രൂക്ഷം. ഏതു തമ്പുരാന്‍ കല്‍പ്പിച്ചാലും താന്‍ നിലവിളക്കു കൊളുത്തുമെന്ന പ്രസ്താവനയുമായി സിപിഎം എംഎല്‍എ പി.കെ. ശശി രംഗത്തുവന്നതോടെയാണ് നിലവിളക്ക് സംബന്ധിച്ച വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായത്. മനസില്‍ ഇരുട്ടു നിറഞ്ഞവരാണു വെളിച്ചത്തെ ഭയപ്പെടുന്നതെന്നും സിഐടിയു പാലക്കാട് ജില്ലാ പ്രസിഡണ്ടുകൂടിയായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരന്‍ നിലവിളക്കു കൊളുത്തുന്നതിനെതിരെ നടത്തിയ പരാമര്‍ശത്തിനു മറുപടിയായാണു മന്ത്രിയുടെ പേരെടുത്തു പറയാതെ എംഎല്‍എ ആഞ്ഞടിച്ചത്. ചെര്‍പ്പുളശ്ശേരിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ഔഷധ സസ്യത്തോട്ടം പദ്ധതി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിളക്കു കൊളുത്തുന്നത് ഉത്തമവും സന്തോഷകരവുമായ കാര്യമാണ്. ഞാന്‍ എന്തു പറഞ്ഞാലും വിവാദങ്ങളാവുന്ന സന്ദര്‍ഭത്തിലാണിപ്പോള്‍ ഈ നിലവിളക്കു കൊളുത്തിയത്. 'ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നു പറഞ്ഞാണു നിലവിളക്കു കൊളുത്തുന്നതുമായി ബന്ധപ്പെട്ട സ്വന്തം നിലപാട് എംഎല്‍എ വ്യക്തമാക്കിയത്. ഈ പ്രതികരണത്തെ വന്‍ ഹര്‍ഷാരവത്തോടെയാണു സദസ് എതിരേറ്റത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad