Type Here to Get Search Results !

Bottom Ad

കോയമ്പത്തൂര്‍ മാതൃഭൂമിയിലെ വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു

പാലക്കാട് (www.evisionnews.in): കോയമ്പത്തൂര്‍ മാതൃഭൂമിയിലെ പബ്ലിക് റിലേഷന്‍ മാനേജറും കേന്ദ്രസാഹിത്യ അക്കാദമി അംഗവും പത്രപ്രവര്‍ത്തകനുമായ വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു. 59 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്‍വെട്ടത്തിരുട്ട്, ഒറ്റക്കണ്ണോക്ക്, കുനിശ്ശേരി കവിതകള്‍, ഭൂതാവിഷ്ടരായവരുടെ ഛായാപടങ്ങള്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സി.എച്ച് മുഹമ്മദ് കോയ പത്രപ്രവര്‍ത്തക പുരസ്‌കാരം, യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ് മതസൗഹാര്‍ദ പുരസ്‌കാരം, പാമയുടെ സംഗതി എന്ന ദളിത് സ്ത്രീപക്ഷ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനുള്ള നല്ലിദിസൈ എട്ടും പുരസ്‌കാരം, കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യപുരസ്‌കാരം എന്നിവയുള്‍പ്പെടെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പാലക്കാട് കുനിശ്ശേരി അരിമ്പ്ര തറവാട്ടിലെ അംഗമായ വജയകുമാര്‍ കെ.എ. കമലമ്മയുടെയും വി.എം മാധവന്‍നായരുടെയും മകനാണ്. സംസ്‌കാരം വൈകീട്ട് നാലിന് നഞ്ചുണ്ടപുരം റോഡ് ഇഷ വൈദ്യുത ശ്മശാനത്തില്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad