Type Here to Get Search Results !

Bottom Ad

കാക്കി നിക്കര്‍ ചരിത്രമായി, ആര്‍.എസ്.എസിന് പുതിയ യൂണിഫോം,നിക്കറിന് പകരം ബ്രൗണ്‍ പാന്റ്


നാഗ്പൂര്‍    (www.evisionnews.in)     : 91 വര്‍ഷത്തെ ചരിത്രമുള്ള  യൂണിഫോമില്‍ നിന്ന് കാക്കി ട്രൗസര്‍ മാറി ബ്രൗണ്‍ പാന്റ്‌സ് ആക്കി മാറ്റി ആര്‍.എസ്.എസ് പുതു ചരിത്രത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നു. ഒക്ടോബര്‍ 11 വിജയദശമി ദിവസമാണ് പുതിയ യൂണിഫോം ഔദ്യോഗികമായി നിലവില്‍ വരിക. മാര്‍ച്ചില്‍ ചേര്‍ന്ന ആര്‍.എസ്.എസിന്റെ ഉന്നത സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ വാര്‍ഷിക യോഗത്തിലാണ് യൂണിഫോം മാറ്റാനുള്ള തീരുമാനമുണ്ടായത്.ആര്‍.എസ്.എസിന്റെ പുതിയ യൂണിഫോമിന്റെ ഭാഗമായ ബ്രൗണ്‍ പാന്റ്‌സിന്റെ വിതരണം ആരംഭിച്ചു. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിനടുത്തുള്ള കടയിലാണ് പുതിയ പാന്റുകള്‍ വില്‍ക്കുന്നത്. 250 രൂപയാണ് ഒരു പാന്റിന്റെ വില.ആദ്യ ഘട്ടത്തില്‍ 10,000 പാന്റുകളാണ് എത്തിച്ചിട്ടുള്ളത്. 

ഒരു നൂറ്റാണ്ടോളം മാറ്റമില്ലാതെ തുടര്‍ന്ന കാക്കി നിക്കര്‍ വേഷമാണ് ഇതോടെ ബ്രൗണ്‍ പാന്റിന് വഴിമാറിയത്. മാറുന്ന കാലത്തിനനുസരിച്ചു വേഷം പരിഷ്‌കരിക്കണമെന്ന വാദം കുറേക്കാലമായി സംഘടനയില്‍ ശക്തമായിരുന്നു.ചെറുപ്പക്കാരേയും പ്രഫഷനലുകളേയും സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ മാറ്റം അനിവാര്യമാണെന്നായിരുന്നു ഇതിനായി വാദിച്ചവര്‍ പറഞ്ഞത്.

യൂണിഫോമിന്റെ മറ്റു ഘടകങ്ങള്‍ മാറിയപ്പോഴും സംഘടന ആരംഭിച്ച 1925 മുതല്‍ കഴിഞ്ഞ 91 വര്‍ഷവും മാറ്റമില്ലാതെ തുടര്‍ന്ന വേഷമാണു കാക്കി നിക്കര്‍.
കാക്കി നിക്കറിനൊപ്പം കാക്കി ഷര്‍ട്ടായിരുന്നു ആദ്യ വേഷം. കാക്കി ഷര്‍ട്ട് 1940ല്‍ വെളുത്ത ഷര്‍ട്ടിനു വഴിമാറി. 1973ല്‍ ലെതര്‍ ഷൂസിനു പകരം ബൂട്ടുകളും പിന്നീടു റെക്‌സിന്‍ ഷൂവും രംഗപ്രവേശം ചെയ്തു. അപ്പോഴൊന്നും മാറ്റമില്ലാതെ തുടര്‍ന്ന കാക്കി നിക്കറാണ് ഇപ്പോള്‍ പഴങ്കഥയാകുന്നത്.

കറുത്ത തൊപ്പിയും വെള്ള ഷര്‍ട്ടും ബ്രൗണ്‍ പാന്റും മുളവടിയുമായിരിക്കും ഇനി ആര്‍.എസ്.എസ് ഗണവേഷം.

Keywords: Rss-new-uniform-released
Tags

Post a Comment

0 Comments

Top Post Ad

Below Post Ad