കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജില്ലയില്‍ ഐഎന്‍എല്ലിനോട് ഇടതുമുന്നണി അവഗണന തുടര്‍ന്നാല്‍ മാറിചിന്തിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഐ.എന്‍.എല്‍ നേതൃത്വം. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി.അബ്ദുല്‍ വഹാബിനു ന്യൂനപക്ഷ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി അനുവദിച്ചുവെങ്കിലും കാസര്‍കോട് ജില്ലയില്‍ ഐ.എന്‍.എല്ലിന് ഒരു പരിഗണനയും കിട്ടിയില്ല.
സംസ്ഥാനത്ത് ഐഎല്‍എല്‍ ഏഴു ചെയര്‍മാന്‍ പദവിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതില്‍ കാസര്‍കോട് ജില്ലയിലെ ഐഎന്‍എല്‍ നേതൃത്വം പ്രതീക്ഷകളര്‍പ്പിച്ചുവെങ്കിലും ഫലിച്ചില്ല. തദ്ദേശസ്ഥാപനങ്ങളില്‍ പ്രാതിനിധ്യമുള്ള കക്ഷിയാണ് ഐഎന്‍എല്‍. കാസര്‍കോട്ട് എന്‍.എ.നെല്ലിക്കുന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെയും ഇടതുമുന്നണി അവഗണിക്കുകയായിരുന്നു. ഇത് തുടരുന്നത് അംഗീകരിക്കാനാവില്ല.
പ്രതിഷേധം ഇടതുമുന്നണി നേതാക്കളെയും ഐഎന്‍എല്‍ സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ഒരു കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവിയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ ആവശ്യപ്പെട്ട മണ്ഡലം അനുവദിക്കാന്‍ ഇടതുമുന്നണി നേതൃത്വം തയാറാകാത്തതും വലിയ രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം നുരഞ്ഞുപൊന്തിയിരുന്നു. ഒടുവില്‍ തോല്‍ക്കുന്ന സീറ്റാണ് നല്‍കിയത്. രണ്ടു പതിറ്റാണ്ടു കാലമായി കൂടെയുണ്ടായിട്ടും ഘടകകക്ഷിയാക്കിയില്ലെന്നതും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
Keywords: Kasaragod-news-inl-ldf-corporation-neglect
Post a Comment
0 Comments