പി. ഗോപാലനുമായി പാര്‍ട്ടിനേതാക്കള്‍ക്കെല്ലാം അടുത്ത ബന്ധമുണ്ട്. അദ്ദേഹം മുന്നോട്ടുവച്ച കാര്യങ്ങള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്തു. പിന്നീട് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഞാനും തുടര്‍ന്ന് പൊളിറ്റ്ബ്യൂറോ അംഗമെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും നേരില്‍ക്കണ്ടു സംസാരിച്ചിരുന്നു. ഇതൊക്കെ നടന്നപ്പോള്‍ താന്‍ എന്തോ വലിയ ആനയാണെന്ന് അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവാം. സിപിഎം വിട്ടുവരുന്ന അദ്ദേഹവും മറ്റുള്ളവരും വലിയ ആളുകളാണെന്നു സിപിഐക്കും തോന്നിയിരിക്കാം.
എന്നാല്‍, ഇത് വെറും കുഴിയാന മാത്രമായിരുന്നുവെന്നു വൈകാതെ സിപിഐ തിരിച്ചറിയും. ഗോപാലന്‍ എന്ന നേതാവിനെ സൃഷ്ടിച്ചതു കുറ്റിക്കോലിലെ പാര്‍ട്ടിപ്രവര്‍ത്തകരും നാട്ടുകാരുമാണ്. നമ്മള്‍ ഇല്ലാതായാലും പാര്‍ട്ടി നിലനില്‍ക്കും എന്ന ബോധം എല്ലാവര്‍ക്കും വേണം. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി നല്‍കിയ അംഗീകാരങ്ങള്‍ ആരും മറക്കരുത്. സ്ഥാനങ്ങള്‍ ലഭിച്ചാല്‍ ചെങ്കൊടിക്കു മുകളിലാണെന്ന് ആരും ധരിക്കേണ്ടതില്ല. പാര്‍ട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയി സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ നേതാക്കളെല്ലാം തെറ്റുപറ്റിയതായി സമ്മതിച്ചിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അധികാരസ്ഥാനങ്ങള്‍ ലഭിക്കുന്നതു പാര്‍ട്ടിപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും അത് കിട്ടിക്കഴിഞ്ഞാല്‍ സ്വന്തം ആഗ്രഹം പോലെ എല്ലാം നടക്കണമെന്നു ശാഠ്യം പിടിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കന്മാരെ സൃഷ്ടിക്കുന്നതു പാര്‍ട്ടിയും ജനങ്ങളുമാണെന്നും അവര്‍ എന്ന് പാര്‍ട്ടി വിടുന്നോ, അന്ന് വെറും പൂജ്യമായി മാറുമെന്നും കോടിയേരി പറഞ്ഞു.
Keywords: Kasaragod-news-kuttikkol-cpi-kodiyeri-cpm-bedakam
Post a Comment
0 Comments