Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ഒന്നര വര്‍ഷത്തിനിടെ റോഡില്‍ പൊലിഞ്ഞത് 183 ജീവന്‍, മരിച്ചവരിലേറെയും യുവാക്കളും കുട്ടികളും


കാസര്‍കോട് (www.evisionnes.in): ഒന്നര വര്‍ഷത്തിനിടെ ജില്ലയിലെ റോഡില്‍ പൊലിഞ്ഞത് 183 ജീവനുകള്‍. പരിക്കേറ്റവരുടെ എണ്ണം ഇതിന്റെ പത്തിരട്ടിയും. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 903 അപകടങ്ങളിലായി 104 പേര്‍മരിച്ചതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. 1159 പേര്‍ക്ക് പരിക്കേറ്റു. 2016 ജൂണ്‍ മാസം വരെ 470 അപകടങ്ങളിലായി 79 പേര്‍ മരിച്ചു. 633 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് 2015ല്‍ റോഡപകടങ്ങളില്‍ 4196 പേരാണ് മരിച്ചത്. അപകടങ്ങളില്‍ ഇരയാകുന്നവരില്‍ കൂടുതലും യുവാക്കളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് നേതാവ് ഓടിച്ച കാര്‍ തട്ടി മരിച്ചിരുന്നു. പഠനത്തോടൊപ്പം കുടുംബത്തിന് താങ്ങാവുക എന്നതിന്റെ ഭാഗമായി ഹോട്ടല്‍ ജോലിക്ക് പോകുന്നതിനിടെയാണ് തമ്പുരാന്‍ വളപ്പില്‍ പ്രശാന്ത് കാറിടിച്ച് മരിച്ചത്. 65 ശതമാനം അപകടങ്ങളും ഡ്രൈവറുടെ കുറ്റംകൊണ്ടാണ് സംഭവിക്കുന്നത്. ജില്ലയില്‍ വര്‍ഷം ശരാശരി 22,000 പേര്‍ ലൈസന്‍സ് എടുക്കുന്നുവെന്നാണ് കണക്ക്. 25 ശതമാനം പേര്‍ സ്ത്രീകള്‍. അതേസമയം സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളില്‍ അപകട നിരക്ക് നന്നേ കുറവാണ്. മദ്യപിച്ചോ, മൊബൈലില്‍ സംസാരിച്ചോ വാഹനങ്ങള്‍ ഓടിക്കുമ്പോഴാണ് അപകടങ്ങള്‍ അധികവും ഉണ്ടാകുന്നത്. അശ്രദ്ധമായി മറികടക്കുന്നതും സീറ്റ് ബെല്‍റ്റ് ഇല്ലാതെയുള്ള യാത്രയും അലക്ഷ്യമായ പാര്‍ക്കിംഗും രാത്രിയാത്രയില്‍ വാഹനങ്ങള്‍ ഹെഡ് ലൈറ്റും ഡിം ലൈറ്റും പാലിക്കാത്തതും അപകടകാരണങ്ങളാണ്. പണി പുരോഗമിക്കുന്ന കാഞ്ഞങ്ങാട് -കാസര്‍കോട് സംസ്ഥാനപാതയില്‍ മാത്രം ഏഴുമാസത്തിനകം 20 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. നൂറിലേറെ അപകടങ്ങളും ഉണ്ടായിട്ടുണ്ട്.


Keywords: Kasargod-news-accident-district-183-car-man-child-kstp

Post a Comment

0 Comments

Top Post Ad

Below Post Ad