ബദിയടുക്ക (www.evisionnews.in): ബദിയടുക്കയില്‍ ഐ.ടി.ഐ അനുവദിക്കണമെന്ന് എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സക്കീര്‍ ബദിയടുക്ക അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ വിദ്യാര്‍ത്ഥിക്കുള്ള കമ്മിറ്റിയുടെ ധനസഹായം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ.എസ് അഹമ്മദ് മാന്യ വിതരണം ചെയ്തു.
കമ്മിറ്റിക്ക് കീഴില്‍ ആരംഭിക്കുന്ന ബാഫഖി തങ്ങള്‍ എജുക്കേഷന്‍ ട്രസ്റ്റിന്റെ ലോഗോ എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് പ്രകാശനം ചെയ്തു. അബ്ദുല്ല ചാലക്കര, ഹൈദര്‍ കുടുപ്പംകുഴി, നവാസ് കുഞ്ചാര്‍, ശഫീഖ് കാര്‍വാര്‍, എന്‍.എച്ച് അബ്ദുല്ല, അഫീസ് ബദിയടുക്ക, രിഫായി ചെര്‍ല്ലടുക്ക, അസറു സാജന്‍, തുഫൈല്‍ ചെടേക്കാല്‍, സഫ്‌വാന്‍ ബാപ്പോലിപ്പനം, ജസീല്‍ ഗോലിയടി, അര്‍ശാദ് കന്യപ്പാടി മഹ്ഷൂക്ക് കെട്കാര്‍, എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി സിയാദ് പെരഡാല, അനസ് പള്ളത്തടുക്ക പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സഹദ് ബങ്കോട് കൗണ്‍സില്‍ നിയന്ത്രിച്ചു.
ഭാരവാഹികള്‍: സിയാദ് പെരഡാല (പ്രസി), മൂസ സാജിദ് ബദിയടുക്ക, സഫ്‌വാന്‍ ബാപാലിപ്പനം, അസറു സാജന്‍ (വൈസ്. പ്രസി), രിഫായി ചര്‍ളടുക്ക (ജന. സെക്ര), നൗഷാദ് ഗോളിയടുക്ക, തുഫൈല്‍ ചെടേക്കാല്‍, റിസ്‌വാന്‍ കന്യപ്പാടി (ജോ. സെക്ര), അനസ് പളളത്തടുക്ക (ട്രഷ).
Keywords; Kasaragod-news-iti-msf-badiyadukka-
Post a Comment
0 Comments