കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രില്‍ ശസ്ത്രക്രിയക്ക് ചികിത്സക്കെത്തിയ ദലിത് യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരത്തെ തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് ജനറല്‍ ആശുപത്രിയിലെത്തി ആരോപണ വിധേയനായ സൂപ്രണ്ടില്‍ നിന്നും മൊഴിയെടുത്തു. ചൊവ്വാഴ്ച രാവിലെ ആസ്പത്രി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് രണ്ട് മണിക്കൂറോളം ആസ്പത്രി സൂപ്രണ്ടില്‍ നിന്ന് മൊഴി എടുത്തത്. കൈക്കൂലി ആരോപണം നേരിടുന്ന ഗൈനക്കോളജിസ്റ്റില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
ശസ്ത്രക്രിയക്ക് മുമ്പ് അനസ്തേഷ്യ നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ നേരത്തെ ഡി.എം.ഒ അന്വേഷണം നടത്തിയിരുന്നു. ഡി.എം.ഒ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനുപുറമെ നേരത്തെ ഡോക്ടര്‍ക്കെതിരെയുള്ള വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയ സംഭവത്തിലും അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ മാസം 21നാണ് ഗര്‍ഭപാത്ര സംബന്ധമായ ശസ്ത്രക്രിയക്ക് ജനറല്‍ ആശുപത്രിയിലെത്തിയ യുവതിയോട് രണ്ടു ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി നല്‍കാത്തതിന് യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കാതെ തിരിച്ചയച്ചതോടെയാണ് സംഭവം വിവാദമായത്. ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ അനസ്തേഷ്യ നല്‍കുന്ന ഡോക്ടര്‍ക്ക് 1000 മുതല്‍ 2000 രൂപവരെ കൈക്കൂലി നല്‍കേണ്ടിവരുന്നുവെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.
Keywords: general-hospitel-news-

Post a Comment
0 Comments