ബേക്കല്‍.(www.evisionnews.in)മംഗളൂരുവില്‍ ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടികൊണ്ടപോയ കേസില്‍ കോനാജെ പോലീസ് ബേക്കലിലെ വീട്ടില്‍ റെയ്ഡ് നടത്തി.കോണാജെ പോലീസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ പരിധിയിലെ മഞ്ചനാടി സ്വദേശി മുഹമ്മദ് ആരിഫി(29)നെ തട്ടികൊണ്ട് പോയ കേസിലാണ് ബേക്കലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ഗള്‍ഫ് വാസത്തിനിടയില്‍ ആരിഫ് ചിലരുമായി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടികൊണ്ട് പോവലില്‍ കലാശിച്ചത്.
ആഗസ്റ്റ് 11ന് വൈകിട്ട് നാലരമണിയോടെയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടികൊണ്ട് പോയത്.യുവാവിനെ പാര്‍പ്പിച്ച അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിവന്നത്.
keywords : manglore-police-case-bekal-house

Post a Comment
0 Comments