കാസര്‍കോട്.(www.evisionnews.in)ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുളള ദേശീയപാത-17 നാല് വരിയാക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പദ്ധതി അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ദേശീയപാതാ വികസനത്തിനായി 80 ശതമാനം ഭൂമി ഏറ്റെടുക്കലിന്റെ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 69 ഹെക്ടറാണ് ഇതുവരെ ഏറ്റെടുത്തിട്ടുളളത്. അവശേഷിക്കുന്ന 28 ഹെക്ടറിന്റെ സര്‍വ്വെ നടപടികള്‍ക്ക് വിജ്ഞാപനമായി. ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരങ്ങളുള്‍പ്പെടെ നല്‍കി ഈ വര്‍ഷം ഡിസംബര്‍ 31 നകം ദേശീയപാത നാല് വരിയാക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പാതയുടെ നിര്‍മ്മാണം 2017 മാര്‍ച്ചില്‍ ആരംഭിക്കണം. ഏറ്റെടുത്ത ഭൂമിയിലുള്ള മരങ്ങളുടെയും കെട്ടിടങ്ങളുടെയും കാര്‍ഷിക വിളകളുടെയും മൂല്യ നിര്‍ണ്ണയം റവന്യൂ, വനം, കൃഷി വകുപ്പുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പുനരധിവാസം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
ജില്ലയില്‍ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ദേശീയ പാതയുടെ നവീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. വടക്കെ മലബാറിന്റെ സമഗ്രമായ വികസനത്തിന് ദേശീയപാത വികസനം അനിവാര്യമാണ്. പദ്ധതിയുടെ ഡി പി ആര്‍ സെപ്റ്റംബര്‍ 30 നകം സമര്‍പ്പിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ചീഫ് കണ്‍സള്‍ട്ടന്റിന് നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ എ ഡി എം കെ അംബുജാക്ഷന്‍, എല്‍ എ (എന്‍ എച്ച്) ഡെപ്യൂട്ടി കളക്ടര്‍ വൈ എം സി സുകുമാരന്‍, എന്‍ എച്ച് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി കെ മിനി, കണ്‍സള്‍ട്ടന്റ് വി രവി, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ എം പ്രദീപന്‍, ദേശീയപാത അതോറിറ്റി റിസര്‍ച്ച് ഓഫീസര്‍ പ്രിന്‍സ് പ്രഭാകരന്‍, കെ മനോരഞ്ജന്‍, സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ എ പി ഇംത്യാസ്, എക്‌സി. എഞ്ചിനീയര്‍ കെട്ടിടവിഭാഗം സി സുരേശന്‍, ലെയ്‌സണ്‍ ഓഫീസര്‍ കെ സേതുമാധവന്‍ നായര്‍, ജില്ലാ സര്‍വ്വെ സൂപ്രണ്ട് ബിനു മാത്യു പണിക്കര്‍, എല്‍ എ (എന്‍ എച്ച്) സ്‌പെഷല്‍ തഹസില്‍ദാര്‍മാരായ ബി എം ജോര്‍ജ്ജ്, ബി സുധാകരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : kasaragod-road-nh-17

Post a Comment
0 Comments