Type Here to Get Search Results !

Bottom Ad

പാസ്പോര്‍ട്ട് കോറിയിട്ട നിലയില്‍ വിമാനത്താവളത്തില്‍ ഗള്‍ഫ്കാരന്റെ യാത്ര മുടങ്ങി


മംഗളൂരു:(www.evisionnews.in) ഗള്‍ഫില്‍ പോകാന്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശിയുടെ യാത്ര നിസാര കാരണം മൂലം മുടങ്ങി. 

കാസര്‍കോട് ബെളിഞ്ചയിലെ അബ്ദുല്‍ ഖാദറിന്റെ യാത്രയാണ് മുടങ്ങിയത്. അവധിക്ക് നാട്ടില്‍ വന്ന് അബുദാബിയിലേക്ക് തിരികെ പോകാന്‍ ഞായറാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയതായിരുന്നു അബ്ദുല്‍ ഖാദര്‍. രാത്രി 9.00 മണിക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ യാത്ര തിരിക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പു തന്നെ ഖാദര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ പരിശോധനക്കിടയില്‍ പാസ്പോര്‍ട്ടില്‍ ആരോ കോറിയിട്ടിട്ടുണ്ടെന്ന് പറഞ്ഞ് യാത്ര തടയുകയായിരുന്നു. 

തിങ്കളാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതാണെന്നും എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞിട്ടും യാത്ര തുടരാന്‍ അധികൃതര്‍ അനുവദിച്ചില്ല. വിമാന ടിക്കറ്റ് തുകയും നഷ്ടമായി. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതരുടെ നടപടിയെക്കുറിച്ച് എം.എല്‍.എ അടക്കമുള്ളവരോട് അബ്ദുല്‍ ഖാദര്‍ പരാതിപ്പെട്ടു.
keywords : kasaragod-airport-passport-clour-return-gulf

Post a Comment

0 Comments

Top Post Ad

Below Post Ad