Type Here to Get Search Results !

Bottom Ad

ഇരുവൃക്കകളും നഷ്ടപ്പെട്ട ഇഖ്ബാലിന്‌ സാന്ത്വനമേകാന്‍ പുഞ്ചിരി ബസ് കാരുണ്യ യാത്ര നടത്തി


ചെറുവത്തൂര്‍ (www.evisionnews.in): ഇരുവൃക്കകളും നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിലെ മത്സ്യതൊഴിലാളി ഇഖ്ബാലിന് സാന്ത്വനമേകാന്‍ ചെറുവത്തൂര്‍ ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുഞ്ചിരി ബസ് കാരുണ്യ യാത്ര നടത്തി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണിയറ മാധവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യ ഫണ്ട് ചെറുവത്തൂര്‍ ഫേസ് ബുക്ക് കൂട്ടായ്മ ഉപദേശക സമിതി ചെയര്‍മാന്‍ ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി കൈമാറി.

പുഞ്ചിരി ബസ് മാനേജര്‍ രാജേഷ് പനക്കില്‍, ബസ് ജീവനക്കാരായ ഷരീഫ് കൈതക്കാട്, ജിജില്‍ കാരി, ബാബു ഇടയിലക്കാട്, ചെറുവത്തൂര്‍ ഫേസ് ബുക്ക് കൂട്ടായ്മ ഭാരവാഹികളായ സിന്ധു പ്രമോദ് നീലേശ്വരം, അംബിക രവീന്ദ്രന്‍, അനില്‍ കുമാര്‍ പത്രവളപ്പില്‍, ഷരീഫ് മാടാപ്പുറം, അറഫാത്ത് ചെറുവത്തൂര്‍, അനീഷ് അമ്പാടി, രഞ്ജിത്ത് കാവുങ്കല്‍ ചടങ്ങില്‍ സംബന്ധിച്ചു. പടന്ന, മടക്കര, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ റൂട്ടിലാണ് പുഞ്ചിരി സര്‍വീസ് നടത്തുന്നത്. കാരുണ്യ യാത്രയിലൂടെ ലഭിക്കുന്ന സംഖ്യ ഇഖ്ബാലിന്റെ കുടുംബത്തിന് കൈമാറും.


Keywords: kidney-patient-bus-charity-punchiri-punjiri

Post a Comment

0 Comments

Top Post Ad

Below Post Ad