Type Here to Get Search Results !

Bottom Ad

നിമിഷ എന്ന ഫാത്തിമ പെണ്‍കുഞ്ഞിന്റെ അമ്മയായി; സന്ദേശമെത്തിയത് അഫ്ഗാനില്‍ നിന്ന്


കാസര്‍കോട്  (www.evisionnews.in)  : ദുരൂഹ സാഹചര്യത്തില്‍ കാണാതായ പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി നിമിഷ എന്ന ഫാത്തിമ പ്രസവിച്ചതായി വീട്ടുകാര്‍ക്ക് സന്ദേശമെത്തി. പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചത്. ഈ വിവരം ഭര്‍തൃവീട്ടുകാരും മാതാവ് ബിന്ദുവും സ്ഥിരീകരിച്ചു. ഡി.ജി.പി ഉള്‍പ്പടെയുള്ളവരെ ഇക്കാര്യം അറിയിച്ചതായി നിമിഷയുടെ മാതാവ് അറിയിച്ചു.
 
കാണാതാകുമ്പോള്‍ നിമിഷ ഗര്‍ഭിണിയായിരുന്നു. ഞായറാഴ്ച മൂന്ന് മണിയോടെ നിമിഷയുടെ ഭര്‍ത്താവ് ബെഗ്‌സന്‍ വിന്‍സെന്റ് എന്ന ഈസയുടെ പാലക്കാട്ടുള്ള വീട്ടിലേക്കാണ് മൊബൈല്‍ സന്ദേശമെത്തിയത്. ബിന്ദുവിന്റെ മൊബൈലിലേക്ക് ഈസയുടെ സഹോദരന്‍ യഹ്യയയുടെ പേരില്‍ +93 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയത്. യഹ്യയും ഭാര്യയും കാണാതായവരില്‍ പെടും. സന്ദേശമെത്തിയ വിവരം പാലക്കാട് ജില്ലാ പോലീസിനെ അറിയിച്ചതായി ഈസയുടെ പിതാവ് വിന്‍സെന്റെ പറഞ്ഞു.പൊയിനാച്ചി കോളേജില്‍ അവസാന വര്‍ഷ ബി.ഡി.എസ് ന് പഠിക്കുമ്പോഴാണ് 2013 സെപ്തംബറില്‍ നിമിഷ മതം മാറി ഫാത്തിമയായത്.

Keywords: missing-isis-nimisha-fathima-delivery-girl-child

Post a Comment

0 Comments

Top Post Ad

Below Post Ad