കാസര്‍കോട് (www.evisonnews.in): മിറാക്കിള്‍ കമ്പാറിന്റെ സ്വാന്തനം പദ്ധതിയുടെ ഭാഗമായി ശിവയുടെ കിമോതെറാപ്പി ചികിത്സക്ക് വേണ്ടി സ്വരൂപിച്ച പതിനായിരം രൂപ കുടുംബത്തിന് കൈമാറി. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് കബീര്‍ അധ്യക്ഷത വഹിച്ചു. നെഹ്രു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, മുജീബ് കമ്പാര്‍, പി.എം മുനീര്‍ ഹാജി, സലാഹുദ്ധീന്‍ നിസാര്‍ കെ.പി, ഷെരീഫ് തളങ്കര, കെ.എം ഹാരിസ്, അന്‍സാര്‍, ഡി.പി അല്‍ത്താഫ് സംസാരിച്ചു.
സ്യാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് വ്യക്തിഗത മെഡലും ജേതാക്കളായ മിറാക്കിള്‍ ടീം നേതാജിക്ക് ഓവറോള്‍ ചാംപ്യന്‍ന്‍സ് ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബികോം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മൊഗ്രാല്‍ പുത്തൂരിന്റെ അഭിമാനമായ സൗമ്യക്ക് മിറാക്കിള്‍ ക്ലബ്ബിന്റെ സ്‌നേഹോപഹാരം നെഹ്രു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ സമ്മാനിച്ചു.
Keywords: Kasarod-news-shiva-nehru-club-fund
Post a Comment
0 Comments