കാസര്‍കോട്: (www.evisionnews.in)പുതുതായി തെരെഞ്ഞടുക്കപ്പെട്ട മുസ്ലിം യൂത്ത് ലീഗ് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ ഇരുപതാം വാര്‍ഡ് ഫോര്‍ട്ട് റോഡ് ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം കടവത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ.എ അസീസ് അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍, മണ്ഡലം ഭാരവാഹികളായ സഹീര്‍ ആസിഫ്, അബ്ദുള്‍ റഹ്മാന്‍ തൊട്ട, ബി.എം.സി ബഷീര്‍, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സി.അബ്ദുല്ല, പി വി മുഹമ്മദ് കുഞ്ഞി, വസീം ഫോര്‍ട്ട് റോഡ്, എ.എ ഷംസുദ്ധീന്‍, കെ.ഇ.ഇബ്രാഹിം, അബ്ബാസ് മലബാര്‍, റാഫി കുന്നില്‍, മന്‍സൂര്‍ ഗുഡ് വില്‍, ഹമീദ് തായലങ്ങാടി, ജുനൈദ് ഫോര്‍ട്ട് റോഡ്, കെ.എ നിഷാദ്, മുജീബ് തായലങ്ങാടി, മൊയ്തീന്‍ കോളിക്കര, അബു പുഴക്കര, മുനീര്‍ ബിസ്മില്ല, മാഹിന്‍ കോളിക്കര, റഹീം മാര്‍ക്കറ്റ്, നൗഷാദ് കരാട്ടെ, അബു കോളിക്കര, ഡോ. ഷക്കീല്‍ ചൗധരി, ഫസല്‍ കരിപ്പൊടി റോഡ്, മുഹമ്മദലി, എ.എം അഷ്ഫാഖ്, അഷറഫ് സംബന്ധിച്ചു.
keywords : kasaragod-youth-league-fort-road-welocme

Post a Comment
0 Comments