Type Here to Get Search Results !

Bottom Ad

മുസ്ലിം പോരാളികളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആത്മാവ്: ഖയ്യൂം മാന്യ


ബദിയടുക്ക (www.evisionnews.in): വാസ്‌കോ ഡി ഗാമയുടെ കടന്നുവരവ് തൊട്ട് അധിനിവേശശക്തികളെ നാലര നൂറ്റാണ്ട് കാലം പ്രതിരോധിക്കുന്നതില്‍ ഏറ്റവും അധികം പങ്കുവഹിച്ചത് മുസ്ലിം പോരാളികളും ആത്മീയ നേതാക്കളും ഭരണാധികാരികളുമാണെന്ന് യുവ മാധ്യമപ്രവര്‍ത്തകനും ഇ-വിഷന്‍ ഡയറക്ടറുമായ ഖയ്യൂം മാന്യ അഭിപ്രായപ്പെട്ടു. കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച ചടങ്ങില്‍ സ്വാതന്ത്ര്യദിനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുഞ്ഞാലിമരക്കാറാണ് അന്ന് ലോകത്തിലെ ഏറ്റവും വലിയ നാവികസേനയായ പറങ്കികളെ ഒരു നൂറ്റാണ്ട് കാലം പൊറുതിമുട്ടിച്ചത്. ഈ സമരങ്ങള്‍ക്ക് മുസ്ലിം ആത്മീയ നേതൃത്വം പുതിയ ദിശാബോധം നല്‍കി. സൈനുദ്ദീന്‍ മഖദൂമും മമ്പുറം തങ്ങളും ഉമര്‍ ഖാദിയും ഷാഹ് വലിയുല്ലാഹി ദഹ്ലവിയും അതിന്റെ ഉദാഹണങ്ങളാണ്. അതോടൊപ്പം തന്റെ ഓര്‍ക്കപ്പെടേണ്ട പേരുകളാണ് ഉണ്ണിമൂസ മൂപ്പനും ചെമ്പന്‍ പോക്കറും അത്തന്‍ കുരിക്കളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമദ് ഹാജിയും.

എന്നാല്‍ ചരിത്രത്തെ വികലമായി ചിത്രീകരിക്കുകയായിരുന്നു ആദ്യം ബ്രിട്ടീഷുകാരും പിന്നീട് ഫാഷിസ്റ്റുകളും. അതിന്റെ ഭാഗമായാണ് ടിപ്പുസുല്‍ത്താന്‍ എന്ന ധീരനായ പോരാളിക്ക് എതിരെയുള്ള കുപ്രചരണങ്ങള്‍. ടിപ്പുവിന്റെ പ്രധാനമന്ത്രി പൂര്‍ണയ്യ എന്ന ബ്രാഹ്മണനായിരുന്നുവെന്നും മൈസൂര്‍ കൊട്ടാരത്തിന് മുന്നിലുള്ള രംഗനാഥ ക്ഷേത്രത്തിന്റെ രക്ഷാധികാരിയായിരുന്നു അദ്ദേഹം എന്ന വസ്തുതയും അവര്‍ ബോധപൂര്‍വ്വം മറന്ന് കളയുകയാണ്. മതേതരവാദികള്‍ പോലും ഇത് ഏറ്റുപിടിക്കുന്നത് ദു:ഖകരമാണ്.

അക്കാദമി സെക്രട്ടറി ഫള്‌ലുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഷ്റഫ് പള്ളിക്കണ്ടം ഉപഹാരവിതരണം നടത്തി. സുഹൈല്‍ ഹുദവി, ജിഷ്തി ഹുദവി, ഹാമിദ് കുമ്പഡാജെ, സക്കീര്‍ ബദിയടുക്ക, ഷരീഫ് ഹുദവി, സമദ് ഹുദവി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad