Type Here to Get Search Results !

Bottom Ad

ജഡ്ജ് അവധിയില്‍: മാണിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി


തിരുവനന്തപുരം (www.evisionnews.in): ജഡ്ജി അവധിയായതിനാല്‍ കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി മാറ്റി. കേസ് അടുത്തമാസം അഞ്ചിനു പരിഗണിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമ ബിജു രമേശില്‍നിന്ന് ഒരു കോടി രൂപ കെ.എം.മാണി കോഴവാങ്ങിയെന്ന ആരോപണമാണു കേസിനാധാരം.

കോഴ വാങ്ങിയതിനു തെളിവില്ലെന്നും സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ബിജു രമേശ് ആരോപണമുന്നയിച്ചുവെന്നുമായിരുന്നു വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് നിലപാടിനെതിരെ വിഎസ് അടക്കം 12 പേരാണ് ഹര്‍ജി നല്‍കിയത്. കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജികളാണ് തിരുവനന്തപുരം വിജിലന്‍സിന്റെ പ്രത്യേക കോടതിയുടെ പരിഗണനയിലുളളത്. 

മാണിയെ കുറ്റവിമുക്തനാക്കിയ ആദ്യ റിപ്പോര്‍ട്ട് നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിക്കളയുകയും തുടരന്വേഷണം നടത്തേണ്ട കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കണ്ടെത്തിയതായി അറിയിച്ചാണ് വിജിലന്‍സ് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. ഇതിനെതിരെയാണ് വിഎസ് അടക്കമുളളവര്‍ ഹര്‍ജികള്‍ നല്‍കിയത്.

അതേസമയം ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി വിജിലന്‍സ് ശരിവെച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസറായ ആഗസ്തിലായിരുന്നു കോടതിയില്‍ ഹാജരായത്. 


Keyword: kerala-news-august-judge-km-mani




Tags

Post a Comment

0 Comments

Top Post Ad

Below Post Ad