Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ വെട്ടിലായി: മദ്യത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡ് പിന്മാറി

കോഴിക്കോട് (ww.evisionnews.in): ഈ ഓണക്കാലം മുതല്‍ മദ്യത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നു കണ്‍സ്യൂമര്‍ഫെഡ് പിന്മാറിയത് സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായി. മതസംഘടനകളില്‍ നിന്നടക്കം വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണു ഈ പിന്മാറ്റം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കണ്‍സ്യൂമര്‍ഫെഡ് തീരുമാനത്തെ സര്‍ക്കാരും തള്ളിപ്പറഞ്ഞിരുന്നു. അതേസമയം പുതിയ മദ്യനയം വന്നതിനു ശേഷം ഇക്കാര്യം വീണ്ടും ആലോചിക്കാനാണു കണ്‍സ്യൂമര്‍ഫെഡിന്റെ നീക്കം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്ന് ഇതെന്നും സി.പി.എമ്മിനുള്ളിലും അഭിപ്രായമുയര്‍ന്നിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad