Type Here to Get Search Results !

Bottom Ad

ഐല മൈതാനത്തില്‍ കെട്ടിട നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ നീക്കം എന്തുവിലകൊടുത്തും തടയും: പി.ആര്‍ സുനില്‍


ഉപ്പള (www.evisionnews.in): ഐല ഭഗവതി ക്ഷേത്ര മൈതാനിയില്‍ സര്‍ക്കാര്‍ കെട്ടിട നിര്‍മാണത്തിനുള്ള നീക്കം എന്തു വിലകൊടുത്തും തടയുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനില്‍. ഐല ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങള്‍ നടത്തിയ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുനില്‍.

ഞങ്ങള്‍ വികസനത്തിന് എതിരല്ല. പുതുതായി രൂപവത്കരിച്ച മഞ്ചേശ്വരം താലൂക്കിന് സ്വന്തമായി കെട്ടിടവും വേണം. എന്നാല്‍ അതെല്ലാം ക്ഷേത്ര മൈതാനിയില്‍ തന്നെ വേണമെന്ന വാശി എന്തിനാണെന്നും ഇതിനു പിന്നില്‍ മുസ്ലിം ലീഗീന്റെ രാഷ്ട്രീയ അജണ്ടയാണെന്നും എത്രയോ വര്‍ഷക്കാലത്തെ പഴക്കമുള്ള ക്ഷേത്ര മൈതാനത്ത് സര്‍ക്കാര്‍ കെട്ടിടം നിര്‍മിക്കാനുള്ള നീക്കം തുടര്‍ന്നാല്‍ യുവമോര്‍ച്ച സമരത്തിനിറങ്ങുമെന്നും സുനില്‍ മുന്നറിയിപ്പ് നല്‍കി.


Keywords: Kasaragod-news-aila-pr-sunil

Post a Comment

0 Comments

Top Post Ad

Below Post Ad