പ്രതികളില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്തവര്‍
ന്യൂഡല്‍ഹി (www.evisionnews.in): ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് കേരളം മുമ്പന്തിയിലുള്ളതെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍ തിരുവനന്തപുരം: 12,440, കൊച്ചി- 10,502, തൃശ്ശൂര്‍ 8,068 എന്നിവയാണ് രാജ്യത്ത് മുമ്പന്തിയില്‍ നില്‍ക്കുന്ന നഗരങ്ങള്‍. ഇക്കൂട്ടത്തില്‍ ഡല്‍ഹി (7,411) യുടെ സ്ഥാനം നാലാമതാണ്.
അമിത വേഗതയില്‍ വാഹനമോടിച്ചതിന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,538 കേസുകളിലെ പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കേരളത്തിലാണ് ഈ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 500 കേസുകള്‍. മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടിയോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ റോഡ് സൗകര്യങ്ങള്‍ മാത്രമാണ് കേരളത്തിലുള്ളത്.
Keywords: Kerala-news-register-road-accident-case
Post a Comment
0 Comments