ചന്തേര (www.evisionnews.in): തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെ മുങ്ങിയ പ്രതിശ്രുത വരന്‍ കൊല്ലൂര്‍ മൂകാംബികയില്‍ പിടിയിലായി. ചന്തേരയിലെ വി. കാര്‍ത്യായനിയുടെ മകന്‍ കുട്ടന്‍ എന്ന വി. രഞ്ജിത്തി (28) നെയാണ് കൊല്ലൂരിലെ എം.എം ഭട്ട് ലോഡ്ജില്‍ നിന്ന് ചന്തേര പോലീസിന്റെ ആവശ്യപ്രകാരം പോലീസ് പിടികൂടിയത്. ഇയാളെ ചന്തേരയിലെത്തിക്കാന്‍ പോലീസ് കൊല്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ആഗസ്ത് 15നാണ് കണ്ണൂരിലെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന് പറഞ്ഞ് രഞ്ജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
യുവാവ് തിരുവനന്തപുരത്തുള്ളതായി വ്യക്തമായതിനെതുടര്‍ന്ന് പോലീസ് അവിടേക്ക് തിരിച്ചിരുന്നുവെങ്കിലും പിന്നീട് ടവര്‍ലൊക്കേഷന്‍ കൊല്ലൂരിലാണെന്ന് കണ്ടെത്തുകയും കൊല്ലൂര്‍ പോലീസിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. അതിനിടെ പ്രതിശ്രുത വരന്‍ മുങ്ങിയതിനെതുടര്‍ന്ന് മാണിയാട്ടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്നും പിന്മാറിയതായി അറിയിച്ചതായാണ് സൂചന. അതിനിടെ കൊല്ലൂരില്‍ രഞ്ജിത്തിനൊപ്പം തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ഉണ്ടായിരുന്നുവെന്ന പ്രചാരണം ചന്തേര -കൊല്ലൂര്‍ പോലീസ് നിഷേധിച്ചു.

Post a Comment
0 Comments