മധൂര്‍:(www.evisionnews.in) ഭഗവാന്റെ കലയായ യക്ഷഗാനത്തെ പ്രോത്സാഹിപ്പിച്ച് രാഷ്ട്രത്തിന്റെ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ വളര്‍ത്തി ജനങ്ങള്‍ക്ക് സമാധാന ജീവിതം നയിക്കാന്‍ അവസരം ഒരുക്കണമെന്ന് ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര പറഞ്ഞു. മധൂര്‍ ശ്രീ ബൊഡ്ഡജ്ജ യക്ഷ ഭാരതി കലാ സംഘത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷം മധൂര്‍ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്ര പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവാകര ആചാര്യ അധ്യക്ഷത വഹിച്ചു. കലാ സംഘം പ്രസിഡണ്ട് ബി ബാലകൃഷ്ണ അഗ്ഗിത്തായ, ജനറല്‍ സെക്രട്ടറി താരാനാഥ് മധൂര്‍, മധൂര്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉമേശ് അട്ടഗോളി, പ്രൊഫ. മധൂര്‍ മോഹന കല്ലൂരായ, രാധാകൃഷ്ണ കെ. ഉളിയത്തടുക്ക, എം. വേണുഗോപാല കല്ലൂരായ, എം സീതാരാമ, വാമന ആചാര്‍ പ്രസംഗിച്ചു. ബെല്‍ത്തങ്ങാടി ഗേരുകട്ടെ ശ്രീ വിഘ്‌നേശ യക്ഷഗാന കലാ സംഘത്തിന്റെ നേതൃത്വത്തില്‍ സത്വ പരീക്ഷ എന്ന കഥാ ഭാഗത്തിന്റെ യക്ഷഗാനം അരങ്ങേറി. ഞായര്‍ രാവിലെ ഒമ്പതു മണി മുതല്‍ ഉളിയ ശ്രീ ധന്വന്തരി യക്ഷഗാന കലാ സംഘത്തിന്റെ പാര്‍ത്ഥ സാരധ്യ കഥാഭാഗത്തിന്റെ യക്ഷഗാനം നടക്കും.

Post a Comment
0 Comments