കുമ്പള (www.evisionnews.in): വ്യാജരേഖകള്‍ നല്‍കി അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചുവെന്ന ബാങ്കിന്റെ പരാതിയില്‍ കുമ്പള സ്വദേശിക്കെതിരെ പോലീസ് കേസ്. കുമ്പള-ബദിയടുക്ക റോഡില്‍ പെട്രോള്‍ ബങ്കിന് സമീപത്തെ അബൂബക്കറി (47)നെതിരെ കേരള ഗ്രാമീണ ബാങ്ക് കുമ്പള ശാഖയിലെ മാനേജര്‍ എം. ബാലന്റെ പരാതിയിലാണ് കേസ്.
രണ്ട് വര്‍ഷം മുമ്പാണ് വീട് നിര്‍മാണത്തിനാണെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. എന്നാല്‍ തിരിച്ചടച്ചില്ല. ഇപ്പോള്‍ പലിശയും പിഴപ്പലിശയുമായി പത്ത് ലക്ഷം രൂപയായി. നടപടികള്‍ സ്വീകരിക്കുന്നതിനായി സ്വത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് അറിഞ്ഞത്. ഇതോടെ ബാങ്ക് മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod-news-bank-fake-record

Post a Comment
0 Comments