Type Here to Get Search Results !

Bottom Ad

പുതിയ ബസ്റ്റാന്റ് നവീകരണം: ഓണത്തിന് മുമ്പ് തുറന്നു കൊടുക്കും

കാസര്‍കോട് (www.evisionnews.in): നവീകരണ പ്രവൃത്തികള്‍ തുടരുന്ന കാസര്‍കോട് മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ബസുകള്‍ക്ക് ഓണക്കാലത്തോടെ പ്രവേശിക്കാനാകുമെന്ന് അധികൃതര്‍. ആഗസ്ത് 28ന് പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്നായിരുന്നു കാരാറുകാരുടെ വാഗ്ദാനം. എന്നാല്‍ പാകിയ ഇന്റര്‍ലോക്കുകള്‍ ഉറപ്പിക്കാനും അരികുകളിലെ കോണ്‍ക്രീറ്റ് ഉണങ്ങാനും രണ്ടാഴ്ച കൂടി കാത്തിരിക്കണം.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നവീകരണം നടക്കുന്നത്. പൂര്‍ണമായും തകര്‍ന്നുകിടന്നിരുന്ന ബസ്റ്റാന്റ് ഇന്റര്‍ലോക്ക് ചെയ്ത് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ അതോറിറ്റിക്ക് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു യാര്‍ഡ് നിര്‍മാണം പുനരാരംഭിച്ചത്. ഇതിനായി മംഗളൂരുവില്‍നിന്ന് ഇറക്കിയ ഇന്റര്‍ലോക്കിന് 23 ടണ്‍ ഭാരം താങ്ങാനുളള ശേഷിയേ ഉള്ളൂ എന്ന് കണ്ടതിനാല്‍ നിര്‍മാണം വീണ്ടും നിലച്ചു. പിന്നീട് 35 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇന്റര്‍ലോക്കുകള്‍ കിന്‍ഫ്രയില്‍ നിന്ന് ഇറക്കിയാണ് ആഗസ്ത് ഏഴിന് നിര്‍മാണം തുടങ്ങിയത്. 


47458 ചതുരശ്ര അടി വിസ്തൃതിയുള്ള ബസ് സ്റ്റാന്‍ഡില്‍ 45 ലക്ഷം രൂപ ചെലവാക്കിയാണ് പുനര്‍നിര്‍മാണം നടത്തുന്നത്. പകുതിഭാഗത്തോളം ഇന്റര്‍ലോക്കുകള്‍ പാകിക്കഴിഞ്ഞു. പൂര്‍ണമായും ഗതാഗതയോഗ്യമായെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ സ്റ്റാന്‍ഡ് തുറന്നുകൊടുക്കൂവെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad