Type Here to Get Search Results !

Bottom Ad

യോഗ പരിശീലനം ആയുര്‍വ്വേദ ആശുപത്രിയില്‍ തുടങ്ങി

നുളളിപ്പാടി:(www.evisionnews.in) കാസര്‍കോട് ഗവ. ആയുര്‍വ്വേദ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗപരിശീലന പരിപാടി തുടങ്ങി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ എ വി സുരേഷ് അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനടക്കമുളള ആസനമുറകള്‍ യോഗജീവനം പദ്ധതിയുടെ ഭാഗമായുളള പരിശീലന ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗ അധ്യാപിക ശൈലജ ഉമേഷാണ് ക്ലാസ്സെടുക്കുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജയ സ്വാഗതവും സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജയകുമാര്‍ നന്ദിയും പറഞ്ഞു. വൈകുന്നേരം 5.30 മുതല്‍ ഏഴ് മണി വരെയാണ് ക്ലാസ്. യോഗജീവനത്തിന്റെ രണ്ടാമത്തെ ബാച്ച് ഈ മാസം 29 ന് ആരംഭിക്കും. താല്‍പ്പര്യമുളളവര്‍ ആശുപത്രിയില്‍ നേരിട്ടോ 9497875085, 04994 231624 എന്നീ നമ്പറുകളിലോ ബന്ധപ്പടണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

keywords : yoga-nullipady

Post a Comment

0 Comments

Top Post Ad

Below Post Ad