കാസര്‍കോട്:(www.evisionnews.in) ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴകളില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയ മൂന്ന് ബോട്ടുകളും ഒരു തോണിയും സി.ഐ സി.എ അബ്ദുല്‍റഹീമിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചു. തുരുത്തിയില്‍ മണല്‍ ശേഖരിക്കുകയായിരുന്ന മൂന്ന് ബോട്ടുകളും മൊഗ്രാല്‍പുത്തൂര്‍ പുഴയില്‍ ഒരു തോണിയുമാണ് നശിപ്പിച്ചത്. മണല്‍ കടത്ത് സംഘം ഓടി രക്ഷപ്പെട്ടു. മൊഗ്രാല്‍പുത്തൂരില്‍ 150ഓളം ചാക്കുകളിലാക്കി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കാണപ്പെട്ട മണല്‍ പൊലീസ് പിടിച്ചെടുത്ത് പുഴയില്‍ ഒഴുക്കി. ജൂനിയര്‍ എസ്.ഐ വരുണ്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഓസ്റ്റിന്‍ തമ്പി, കിഷോര്‍ കുമാര്‍, തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പള്ളം കടവില്‍ നിന്ന് അനധികൃതമായി മണല്‍ ശേഖരിച്ച് ചാക്കുകെട്ടിലാക്കി ഓമ്‌നി വാനില്‍ കടത്തുന്നതിനിടെ പൊലീസ് പിടിച്ചു. എസ്.ഐ അമ്പാടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
Post a Comment
0 Comments