കാസര്‍കോട് (ww.evisionnews.in) : മുസ്ലിം ലീഗ് രൂപീകരണം തൊട്ട് അധികാരത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടിയല്ലെന്നും രാജ്യ സംരക്ഷണത്തിനും, രാജ്യപുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍. നന്‍മയുടെ രാഷ്ട്രീയമാണ് മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ജില്ലാ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കര അദ്ധ്യക്ഷത വഹിച്ചു, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, മുനിസിപ്പല്‍ ലീഗ് ജനറല്‍ സെക്രടറി അഡ്വ വി എം മുനീര്‍, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മൊയി തീന്‍ കൊല്ലമ്പാടി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുറഹ്മാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, സെക്രടറി ടി ഡി കബീര്‍ , മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, കര്‍ഷക സംഘം മുനിസിപ്പല്‍ പ്രസിഡണ്ട് സിഎ അബ്ദുല്ല, കൗണ്‍സിലര്‍ മുജീബ് തളങ്കര, കെ എം സി സി നേതാക്കളായ കുഞ്ഞാമു ബെദിര, സലീം ചേരങ്കൈ, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് സി ഐ ഹമീദ്, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ ജലീല്‍ അണങ്കൂര്‍, പി വി മൊയ്തീന്‍ കുഞ്ഞ് തളങ്കര, അഷ്‌റഫ് എം ബി, ബഷീര്‍ നെല്ലിക്കുന്ന്, റഷീദ് തുരുത്തി, നൗഫല്‍ തായല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: muncipal-Muslim-youth-league-committee-mc-qamarudheen
Post a Comment
0 Comments