Type Here to Get Search Results !

Bottom Ad

കാസര്‍കോട് മണ്ഡലത്തില്‍ എട്ടു കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് ധര്‍ണ

കാസര്‍കോട്:(www.evisionnews.in) എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിവസത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന വഞ്ചനാദിനത്തിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലത്തിലെ എട്ടു കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്, ചെര്‍ക്കള ടൗണ്‍, മൊഗ്രാല്‍ പുത്തൂര്‍, ഉളിയത്തടുക്ക, ബദിയഡുക്ക, മുള്ളേരിയ, മാര്‍പ്പനടുക്ക, കിന്നിംഗാര്‍ എന്നിവിടങ്ങളിലാണ് ധര്‍ണ നടത്തുന്നത്. സംസ്ഥാനത്തെ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്ന ഇടതു സര്‍ക്കാറിനെതിരെ ശക്തമായ താക്കീത് നല്‍കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും ധര്‍ണയില്‍ അണിനിരക്കണമെന്ന് പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ അഭ്യര്‍ത്ഥിച്ചു.

keywords : kasaragod-mandalam-8-center-youth-league-dhrna

Post a Comment

0 Comments

Top Post Ad

Below Post Ad