Type Here to Get Search Results !

Bottom Ad

ചാല കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ശോച്യാവസ്ഥ പരിഹരിക്കുക - പി.കരുണാകരന്‍.എം.പി


വിദ്യാനഗര്‍.(www.evisionnews.in)കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ചാല കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പി.കരുണാകരന്‍.എം.പി ആവശ്യപ്പെട്ടു. 
കാസര്‍കോട് ചാല യൂണിവേഴ്‌സിറ്റി ക്യാമ്പസ് പരാധീനതകള്‍കൊണ്ട് വിര്‍പ്പുമുട്ടുകയാണ്.കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനത്തിനെത്തുന്നത്.എന്നാല്‍ ഇവര്‍ക്ക് യാതൊരുവിധ താമസസൗകര്യവുമില്ല.കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്റെ പണി പൂര്‍ത്തിയായിട്ടും തുറന്ന് കൊടുത്തിട്ടില്ല .ഹോസ്റ്റലിലേക്ക് ആവശ്യമായ സ്റ്റാഫിനെ നിയമിച്ചി'ട്ടില്ല.എം.ബി.എ,എം.സി.എ കോഴ്‌സ് ഇവിടെ ഉണ്ടെങ്കിലും ഈ വര്‍ഷം സ്‌പോട് അഡ്മിഷന്‍ നല്‍കാത്തതിനാല്‍ ഉള്ള കുട്ടികളെയും മറ്റ് ക്യാമ്പസിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.വിവിധ കോഴ്‌സുകളില്‍ ആവശ്യമായ അധ്യാപകരെ യൂണിവേഴ്‌സിറ്റി ഇനിയും നിയമിച്ചിട്ടില്ല.മാസങ്ങളായി ഇവിടെത്തെ സ്റ്റാഫിന് ശമ്പളവും ലഭിക്കുന്നില്ല.കുട്ടികള്‍ക്ക് നേരത്തെ ലഭിച്ചിരുന്ന ബസ്സ് കണ്‍സഷന് നിര്‍ത്തലാക്കിയിരിക്കുകയാണ്.പിന്നോക്ക വിഭാഗ കുട്ടികള്‍ക്കുള്ള കുമാരപിള്ള സ്‌കോളര്‍ഷിപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി നല്‍കുന്നില്ല.കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് അനുവദിച്ച ചാല യൂണിവേഴ്‌സിറ്റി ക്യാമ്പസ് തീര്‍ത്തും ഇന്ന് അവഗണിക്കപ്പെട്ടിരിക്കുകയാണ്.ഇവിടെ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.ആയതിനാല്‍ യൂണിവേഴ്‌സിറ്റിയും,ഗവണ്‍മെന്റും അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലറോടും മറ്റ് വിദ്യാഭ്യാസ അധികൃതരോടും പി.കരുണാകരന്‍.എം.പി ആവശ്യപ്പെട്ടു.ചാലയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളോടും, എം.പി.പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു.

keywords : kasragod-mp-karunakaran-chala-university-issue

Post a Comment

0 Comments

Top Post Ad

Below Post Ad