Type Here to Get Search Results !

Bottom Ad

വൈദ്യുതി ബോര്‍ഡ് ചടങ്ങുകളില്‍ ഇനി ബൊക്കയും മാലയുമുണ്ടാവില്ല, പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ : കടകംപള്ളി


കാഞ്ഞങ്ങാട്   (www.evisionnews.in)    : വൈദ്യുതി ബോര്‍ഡ് ചടങ്ങുകളില്‍ ഇനി പൂക്കള്‍ കൊണ്ടുള്ള ബൊക്കയും മാലയുമുണ്ടാവില്ലെന്നും പകരം വിശിഷ്ടാതിഥികളെ എല്‍.ഇ.ഡി ബള്‍ബുകള്‍ സമ്മനിച്ച് സ്വീകരിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാഞ്ഞങ്ങാട് നഗരത്തില്‍ സ്ഥാപിച്ച 33 കെ.വി സബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലകൂടിയ പുഷ്പങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ബൊക്കയും ഹാരങ്ങളുമാണ് ഇപ്പോള്‍ അതിഥികളെ സ്വീകരിക്കുവാന്‍ ഉപയോഗിക്കുന്നത്. ഈ രീതികള്‍ ഇനി തുടരേണ്ടതില്ല. ഇത്തരം ഹാരങ്ങള്‍ക്ക് നിമിഷങ്ങളുടെ മൂല്ല്യങ്ങളെ ഉള്ളൂ. ഈ പാഴ്‌ചെലവ് ഒഴിവാക്കാനും വൈദ്യുതി ഉപഭോഗത്തില്‍ ലാഭമുണ്ടാക്കാനുമാണ് ഇനിമുതല്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നത്. മന്ത്രിയുടെ ഈ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്.
2050 കോടി രൂപ ചെലവില്‍ 440 കെ.വി സബ് സ്റ്റേഷന്‍ ചിമേനിയില്‍ സ്ഥാപിക്കും. ഇതിനെതിരെ ചില കേന്ദങ്ങളില്‍ നിന്നുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

രാവിലെ കാഞ്ഞങ്ങാട്ടെത്തിയ മന്ത്രി കടകംപള്ളി അമ്പലത്തറ, വെള്ളൂടയില്‍ സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യത്തെ സൗരോര്‍ജ്ജ വൈദ്യുത നിലയ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. അമ്പലത്തറ, വെള്ളൂടയില്‍ സ്ഥാപിക്കുന്ന വൈദ്യുതി കേന്ദ്രത്തിലെ ആദ്യഘട്ട ഉല്‍പ്പാദന ഉദ്ഘാടനം ഡിസംബറില്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി നിര്‍വ്വഹിക്കുമെന്ന് കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു.

വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ അദ്ദേഹം പദ്ധതി പ്രദേശത്തു സന്ദര്‍ശനം നടത്തിയശേഷം മന്ത്രി.ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. 
200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് അമ്പലത്തറ, വെള്ളൂടയില്‍ ലക്ഷ്യമിടുന്നത്. 30 മെഗാവാട്ടിന്റെ ഉല്‍പ്പാദനം തുടങ്ങി. ഡിസംബറോടെ ഉല്‍പ്പാദനം 50 മെഗാവാട്ടായി ഉയര്‍ത്താന്‍ കഴിയുംമന്ത്രി പറഞ്ഞു.കേരളത്തിന്റെ അഭിമാനമായ പദ്ധതിയാണ് വെള്ളൂടയിലെ സൗരോര്‍ജ്ജ പദ്ധതി. നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും മന്ത്രി പറഞ്ഞു.

പുതിയകോട്ടയില്‍ സ്ഥാപിച്ച 33 കെ.വി സബ്‌സ്റ്റേഷന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആധ്യക്ഷം വഹിച്ചു. എം.എല്‍.എമാരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.

Keywords: kseb-kanhangad-kadakampalli-strendran-substation-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad