Type Here to Get Search Results !

Bottom Ad

വ്യാജക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്:മുഖ്യപ്രതിയെ കാസര്‍കോട്ടെത്തിച്ച് തെളിവെടുത്തു



കാസര്‍കോട് (www.evisionnews.in) : വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പൂനയില്‍ പിടിയിലായ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നുപേരെ കൂട്ടി കാസര്‍കോട്ടെത്തിച്ച് തെളിവെടുത്തു. കാസര്‍കോട് തളങ്കര കടവത്ത് സ്വദേശിയും മുഖ്യപ്രതിയുമായ നൂര്‍മുഹമ്മദ് എന്ന നുഅ്മാന്‍ (38), കൂട്ടാളികളായ തളങ്കര കടവത്തെ അജ്മല്‍ ഇബ്രാഹിം(22), മംഗളൂരു ബി സി റോഡിലെ ഇര്‍ഫാന്‍ ഇബ്രാഹിം(25) എന്നിവരെയാണ് എറണാകുളം പൊലീസ് ചൊവ്വാഴ്ച കാലത്ത് കാസര്‍കോട്ടെത്തിച്ച് തെളിവെടുത്തത്. കേസിലെ മറ്റ് മൂന്നു പ്രതികളായ തളങ്കര കൊപ്പല്‍ സ്വദേശികളായ മുഹമ്മദ് സാബിത് എന്ന അബ്ദുള്‍ സമദാനി(26) ഹംസ (30) വിദ്യാനഗര്‍ കോപ്പയിലെ ഇ.ബഷീര്‍(28) എന്നിവരെയും തിങ്കളാഴ്ച കാസര്‍കോട്ട് തെളിവെടുപ്പിന് എത്തിച്ചിരുന്നു.

ന്യൂമാന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ പൂനയില്‍ വെച്ചാണ് പിടികൂടിയത്. ഇവിടെ നിന്നും കസ്റ്റഡിയില്‍ വാങ്ങിയാണ് പ്രതികളെ എറണാകുളം പൊലീസ് കാസര്‍കോട്ടെത്തിച്ചത്. വ്യാജക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എറണാകുളത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു പ്രതികള്‍. മുഹമ്മദ് സാബിദിനെയാണ് ആദ്യം എറണാകുളം പൊലീസ് പിടികൂടിയത്. സാബിദില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് മറ്റ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.

തട്ടിപ്പ് സംഘത്തിലെ പ്രധാനി ന്യൂമാനായിരുന്നു. ന്യൂമാനും മറ്റ് രണ്ട് പ്രതികളും ഗോവയിലെത്തി മഹാരാഷ്ട്രവഴി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൂനയില്‍ പൊലീസിന്റെ പിടിയിലായത്. വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രണ്ടു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

Keywords: credit-card-fake-kasaragod







Post a Comment

0 Comments

Top Post Ad

Below Post Ad