കാസര്‍കോട് (www.evisionnews.in) : കാറഡുക്ക ചന്ദ്രംപാറ റിസര്‍വ് വനത്തില്‍ നായാട്ടിനിടെ പിടിയിലായ അഞ്ചു പ്രതികള്‍ക്കു സി.ജെ.എം കോടതി തടവും പിഴയും വിധിച്ചു. ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്ക് രണ്ട് വകുപ്പുകളില്‍ ഓരോ വര്‍ഷം വീതം തടവും ആറായിരം രൂപാവീതം പിഴയും. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം വീതം കൂടുതല്‍ തടവുമാണ് ശിക്ഷ. അഞ്ചും ആറും പ്രതികളെ ഒരു വര്‍ഷം വീതം തടവും ആയിരം രൂപാവീതം പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടുതല്‍ തടവും ശിക്ഷിച്ചു. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ കുണ്ടംകുഴി ശ്രീനിലയത്തിലെ കെ.ഭാസ്‌കരന്‍ (29), കുണ്ടംകുഴിയിലെ ടി.രാഘവന്‍ (40), ബേഡകം അമ്മംകോട്ടെ കമലാക്ഷന്‍ (32) എന്നിവര്‍ക്കാണ് രണ്ടു വകുപ്പുകളിലായി രണ്ടു വര്‍ഷം വീതം തടവും ആറായിരം രൂപ വീതം പിഴയും, മുളിയാര്‍ ബേപ്പ് താലക്കോടു വീട്ടിലെ ടി.ഗോപാലന്‍ (50), ഇരിയണ്ണി, ബേപ്പിലെ ടി.രഘു (42) എന്നീ അഞ്ചും ആറും പ്രതികള്‍ക്ക് ഒരുവര്‍ഷം വീതം തടവും ആയിരം രൂപാവീതം പിഴയുമാണ് ശിക്ഷ. എന്നാല്‍ കേസിലെ നാലാംപ്രതി മുളിയാറിലെ എ.പ്രകാശന്‍ (22) ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെയുള്ള കേസ് മാറ്റിവെച്ചു. സംഘത്തില്‍ നിന്നും രണ്ട് തോക്കുകളും നാലുവെടിയുണ്ടകളും ഫോറസ്റ്റ് സംഘം പിടിച്ചെടുത്തിരുന്നു. 2003 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം.
Keywords: Karadukka-forest-hunting-
Post a Comment
0 Comments