Type Here to Get Search Results !

Bottom Ad

സ്‌നേഹ ദീപം കൊളുത്തി എസ്.എഫ്.ഐ കല്‍ബുര്‍ഗിയെ അനുസ്മരിച്ചു


മഞ്ചേശ്വരം  (www.evisionnews.in)   :  സ്‌നേഹ ദീപം കൊളുത്തി എസ്.എഫ്.ഐ കല്‍ബുര്‍ഗിയെ അനുസ്മരിച്ചു.സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ കര്‍ണ്ണാടക ഹംപി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ എം എം കല്‍ബുര്‍ഗിയുടെ ഒന്നാം രക്തസാക്ഷിദിനമായ ആഗസ്ത് 30 ന് എസ്.എഫ്.ഐ നേതൃത്വത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളേജില്‍ അനുസ്മരണം സംഘടിപ്പിച്ചു. 
അനുസ്മരണയോഗം ജില്ലാസെക്രട്ടറി ബി വൈശാഖ് ഉദ്ഘാടനം ചെയ്തു.
ആതിര അദ്ധ്യക്ഷയായി. ജില്ലാസെക്രട്ടറിയേറ്റംഗം അഹമ്മദ് അഫ്‌സല്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ ലിനിഷ മാങ്ങാട്,മുഹമ്മദ് അനീസ്  മുതലായവര്‍ സംസാരിച്ചു. അഭയ്‌ദേവ് സ്വാഗതം പറഞ്ഞു.

Keywords: sfi-govindapai-college-kalburge-

Post a Comment

0 Comments

Top Post Ad

Below Post Ad