ഉദുമ:(www.evisionnews.in)ക്ഷീര വകുപ്പിന്റെയും ഉദുമ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് പി ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി രജനി സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രഭാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സന്തോഷ് കുമാര്‍, സംഘം ഡയറക്ടര്‍ ഉദുമ ഗ്രാമ പഞ്ചായത്ത് അംഗവുമായ എന്‍ ചന്ദ്രന്‍ പ്രസംഗിച്ചു. കാഞ്ഞങ്ങാട് ക്ഷീര വികസന ഓഫീസര്‍ അനില്‍ കുമാര്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കെ. സുകുമാരന്‍ എന്നിവര്‍ ക്ലാസെടുത്തു.
keywords : kasragod-milk-farmers-

Post a Comment
0 Comments