മഞ്ചേശ്വരം(www.evisionnews.in): കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പാവൂര്‍ സൂപ്പി നഗറിലെ ബദറുദ്ദീന്‍ (22), അലി എന്ന അബ്ദുല്‍ അലി (21) എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയിലെ ഡ്രൈവര്‍ സുരേഷനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെ പൊസോട്ട് വെച്ച് ഓട്ടോയിലെത്തിയ സംഘം മര്‍ദ്ദിച്ചെന്നാണ് പരാതി. സംഘത്തിലെ രണ്ടുപേരെ പൊലീസ് തിരയുന്നുണ്ട്.
Keywords:Manjeswar-KSRTC-Driver-Attack-Case-Held

Post a Comment
0 Comments