കാസര്‍കോട്(www.evisionnews.in): ചൗക്കി സി.പി.സി.ആര്‍.ഐക്ക് സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് വ്യാജ ക്രെഡിറ്റ് കാര്‍ഡ് നല്‍കി പതിനായിരം രൂപയുടെ പെട്രോള്‍ അടിച്ചതായി പരാതി. പമ്പ് ഉടമ ലക്ഷ്മിനാരായണന്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞമാസം പത്തിന് രാവിലെ 7.45ഓടെ ബൈക്കിലും കാറിലുമെത്തിയ സംഘം പതിനായിരം രൂപയുടെ പെട്രോള്‍ അടിച്ചു. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡാണ് നല്‍കിയത്. പണം ലഭ്യമാവാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. അതിനിടെ സമാനമായ സംഭവം എറണാകുളത്തും നടന്നതായി പത്രത്തിലൂടെ അറിഞ്ഞു. അവിടത്തെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യത്തിലെ അതേ യുവാവാണ് ചൗക്കിയിലേയും തട്ടിപ്പിന് പിന്നിലെന്ന് പമ്പ് ഉടമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് മുഹമ്മദ് സാബിത് എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുന്നു.
Keywords:kasaragod-Fake-Credit-Card

Post a Comment
0 Comments