കാസര്‍ക്കോട് (www.evisionnews.in) : ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും, മെഡിക്കല്‍ സെന്ററുകളിലെയും, രക്ത, മല, മൂത്ര പരിശോധനാ ലാബുകളുടെയും വിവിധ സ്‌കാനിംഗ് സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത വിദഗ്ധ സര്‍ക്കാര്‍ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാന്‍ സംവിധാനമുണ്ടക്കണമെന്ന് മല്ലം ന്യൂ സ്‌പോര്‍ട്ടിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു.
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പല ലാബുകളും , സ്‌കാനിംഗ് സെന്ററുകളും യഥാര്‍ത്ഥ പരിശോധന റിപ്പോര്‍ട്ടിന് പകരം ആശുപത്രികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കുന്നത് .
ജില്ലയിലെ പല ലാബുകളിലെയും സാകാനിംഗ് സെന്റുകളുടെയും ഫലം മംഗലാപുരത്തെയോ, മറ്റിടങ്ങളിലെയോ പരിശോധനാ ഫലവുമായി യോജിക്കാത്ത സാഹചര്യം അത്യന്തം ഗൗരവതരവും മനുഷ്യത്വ രഹിതവുമാണെന്ന് യോഗം വിലയിരുത്തി.ആവശ്യമില്ലാത്ത പലതരം പരിശോധനയിലൂടെ രോഗികളെ കൊളളയടിക്കുന്ന ഇത്തരം ലാബുകളെ നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ.സി റഫീഖ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി നിസാം ചെറക്കാല്‍ സ്വാഗതം പറഞ്ഞു.ഷെരീഫ് മല്ലത്ത്, സുബൈര്‍ മല്ലം, ജലീല്‍ മല്ലം, ഹാരിസ് മുണ്ട പളളം, അര്‍ഷാദ് പാറ, അബദു ചെറക്കാല്‍, സൈനുദ്ദീന്‍ , ഖാദര്‍ കുമ്പളത്തോട്ടി , എന്നിവര്‍ സംസാരിച്ചു.
Keywords: new-sporting-mallam
Post a Comment
0 Comments