Type Here to Get Search Results !

Bottom Ad

മീന്‍ലോറിയില്‍ പിക്കപ്പ് വാനിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരം


കുമ്പള (www.evisionnews.in) : മീന്‍ലോറിയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരം. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ദേശീയപാതയില്‍ കുമ്പള പാലത്തിന് സമീപമാണ് അപകടം.

ഗുരുതര പരിക്കേറ്റ മീന്‍ലോറി ഡ്രൈവര്‍ മംഗളൂരു മല്‍പെ സ്വദേശി മഹേഷ് (45), വാന്‍ ഡ്രൈവര്‍ കണ്ണൂര്‍ കോലാച്ചേരി പറമ്പ പണിക്കര്‍ വളപ്പില്‍ സുശീലന്‍ (40) എന്നിവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് ഈ റൂട്ടില്‍ രണ്ടുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മല്‍പെയില്‍ നിന്ന് തിരൂരിലേക്ക് മത്സ്യം കയറ്റി പോവുകയായിരുന്ന ലോറിയില്‍ മറ്റൊരു വാഹനത്തെ മറിക്കടക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ടാണ് പിക്കപ്പ് വാന്‍ വന്ന് ഇടിച്ചത്.

കുമ്പള പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി.

Keywords:Fish-lorry-pick-up-van-accdnt
Tags

Post a Comment

0 Comments

Top Post Ad

Below Post Ad