Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടേക്ക് മദ്യം ഒഴുകുന്നു, ഓട്ടോയില്‍ കടത്തിയ വിദേശ മദ്യം പിടിച്ചെടുത്തു ഡ്രൈവര്‍ രക്ഷപ്പെട്ടു


മഞ്ചേശ്വരം   (www.evisionnews.in)   : വാണിജ്യ നികുതിവകുപ്പ് ഇന്‍ലിജന്‍സും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന വന്‍ മദ്യശേഖരം പിടികൂടി. ഓട്ടോഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ശനിയാഴ്ച രാത്രി 9.30വോടെ ഹൊസങ്കടിയില്‍ നിന്ന് ആനക്കല്ലിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് മദ്യം പിടികൂടിയത്. 824 പാക്കറ്റ് മദ്യവും 150 കുപ്പി മദ്യവുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കടത്താനാണ് മദ്യം കൊണ്ടുവന്നത്. ഓട്ടോ നിര്‍ത്തി പരിശോധിക്കുന്നതിനിടയിലാണ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് കേസെടുത്ത എക്‌സൈസ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.വാണിജ്യ നികുതി ഇന്റലിജന്‍സ് അസി.കമ്മീഷണര്‍ പി.സി.ജയരാജന്‍, കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വന്‍തോതിലാണ് മദ്യവും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളും കടത്തുന്നത്. കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ്സുകളിലാണ് ഏറെയും കടത്ത്.വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നിരവധി ലഹരി ഉല്‍പ്പന്നങ്ങളുടെ കടത്താണ് എക്‌സൈസ് പിടികൂടിയത്.

Keywords: Kasargod-licker-news-

Post a Comment

0 Comments

Top Post Ad

Below Post Ad