Type Here to Get Search Results !

Bottom Ad

മതഭീകര സംഘടനയുടെ ഭീഷണി; പി.ജയരാജന് സുരക്ഷ വര്‍ദ്ധിപ്പിച്ചു


കണ്ണൂര്‍   (www.evisionnews.in)   : മതഭീകര സംഘടനയുടെ വധഭീഷണിയെത്തുടര്‍ന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.

ജയരാജനെ വധിക്കുമെന്ന ഭീഷണിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്‍.ശ്രീലേഖ അടക്കം നാലു ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരെ ഡി.ജി.പി ചുമതലപ്പെടുത്തി. ഹെയ്ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ജിഹാദ് ഗ്രൂപ്പ് എന്ന സംഘടനയുടെ പേരിലാണ് പി.ജയരാജന് വധഭീഷണി കത്ത് വന്നത്. 'വി.ആര്‍.വാച്ചിംഗ് യു' എന്ന് തുടങ്ങുന്ന കത്ത് വെള്ളക്കടലാസില്‍ പച്ച മഷികൊണ്ട് മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ഐ.എസിനെക്കുറിച്ച് നീയിങ്ങനെ വലിയ വായില്‍ വര്‍ത്താനം പറയുവാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും വളരെ ദൂരെ വെച്ച് നിന്റെ നെഞ്ചിന്റെ കൂട് തര്‍ക്കുമെന്നും നീയല്ലെങ്കില്‍ നിന്റെ മകന്‍ ഇതിന്റെ ഫലം ഉടന്‍ അറിയാന്‍ പോകുന്നുവെന്നും പറഞ്ഞാണ് ഭീഷണി കത്ത്. നീയെത്രെ കരുതലെടുത്താലും അടുത്ത മൂന്നുമാസങ്ങള്‍ മാത്രം നിനക്കായി നീക്കിവെച്ചിരിക്കുകയാണെന്നും, ഇത് ഞങ്ങള്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനമാണെന്നും കത്തില്‍ മുന്നറിയിച്ചിട്ടുണ്ട്. കത്തിന്റെ കോപ്പി സഹിതം പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍ കിയതിനെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Keywords: p.jayarajan-security-high

Tags

Post a Comment

0 Comments

Top Post Ad

Below Post Ad