പൊയിനാച്ചി (www.evisionnews.in) : മൈലാട്ടിയില്‍ ഒരു വീട്ടില്‍ ഒളിപ്പിച്ചിരുന്ന 840 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പൊലീസ് സംയുക്ത സംഘം പിടിച്ചു. ഒരാളെ അറസ്റ്റു ചെയ്തു.മദ്യ കടത്തിന് ഉപയോഗിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു. മയിലാട്ടി ടെക്സ്റ്റയില്‍ മില്ലിനടുത്തെ കോളനിയോട് ചേര്‍ന്ന ആള്‍ പാര്‍പ്പില്ലാത്ത ഓടിട്ട വീട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇതിന് അടുത്ത വീട്ടില്‍ താമസിക്കുന്ന കെ.സുനില്‍കുമാര്‍ (23) ആണ് അറസ്റ്റിലായത്.ഇയാളുടെ ബന്ധുവിന്റെതാണ് മദ്യം സൂക്ഷിച്ച വീട്.
വീടിന്റെ അകം പരിശോധിച്ചപ്പോഴാണ് മുറിയില്‍ കെയ്‌സുകളിലാക്കി അടുക്കിവെച്ചിരുന്ന വിദേശമദ്യം കണ്ടെത്തിയത്. വൈറ്റ് മിസ് ചീഫ് ,മാക്ക് ഡോള്‍, ഓള്‍ഡ് അഡ്മിറല്‍, ഡോക്ടേര്‍സ് സ്പഷ്യല്‍ ബ്രാന്‍ഡുകളുടെ 750, 500,180 എം.എല്‍.കുപ്പികളിലായിരുന്നു ഇവ.
വില്പനയില്‍ പങ്കാളിയായ മയിലാട്ടിയിലെ സതീശ (28)നെതിരെയും എക്‌സ് സൈസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
Keywords: mailatt-licker-arrest-from-house
Post a Comment
0 Comments