കാസര്‍കോട് (www.evisionnews.in) : പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഓട്ടുപാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ കവര്‍ന്നു.പരവനടുക്കം തലക്ലായിയിലെ ചന്ദ്രശേഖരന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടില്‍ ആള്‍ താമസമുണ്ടായിരുന്നില്ല. വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. മോഷ്ടാക്കള്‍ വീടിന്റെ ടൈല്‍സുകളും പൈപ്പുകളും മറ്റും പൊട്ടിച്ച് നശിപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. 95,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: Paravanadukam-house-theft
Post a Comment
0 Comments