പയ്യന്നൂര്‍ (www.evisionnews.in) : രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളുമായി കോടതിയിലെത്തിയ പോലീസ് വാന്‍ തകര്‍ത്ത കേസില്‍ ഡി.വൈ.എഫ്.ഐ.നേതാവ് അറസ്റ്റില്‍.ഡി.വൈ.എഫ്.ഐ. പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ലിജിത്തിനെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് സംഘര്‍ഷം ഉടലെടുത്തത്. രാമന്തളി കുന്നരുവിലെ സി പി എം പ്രവര്‍ത്തകന്‍ സി.വി.ധനരാജ് കൊലക്കേസിലെ പ്രതികളെയും ബി.എം.എസ്. പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രനെ കൊലപ്പെടുത്തിയകേസിലെ പ്രതികളെയും കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് അവരെ വാഹനത്തില്‍ എത്തിച്ചത്. പ്രതികളുടെ റിമാന്റ് കാലാവധികഴിഞ്ഞതിനെ തുടര്‍ന്നാണിത്.എന്നാല്‍ പ്രതികളെയെല്ലാം ഒരേ വാഹനത്തില്‍ കൊണ്ടുവന്നതു ചോദ്യം ചെയ്ത് എത്തിയ സി പി എം പ്രവര്‍ത്തകര്‍ പൊലീസുമായി വാക്കേറ്റമുണ്ടാക്കുകയും ഇതിനിടയില്‍ വാന്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു. സ്ഥലത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി അക്രമികളെ ലാത്തിവീശി ഓടിച്ചു. പൊലീസ് വാഹനം തകര്‍ത്തതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് പത്ത് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
Keywords: police-vehicle-attack-dyfi-arrested
Post a Comment
0 Comments