Type Here to Get Search Results !

Bottom Ad

കിനാനൂരില്‍ എം കെ എസ് പി രണ്ടാം ഘട്ടം തുടങ്ങി


കിനാനൂര്‍.(www.evisionnews.in)കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മഹിള കിസാന്‍ സശാക്തീകരണ പരിയോജന പദ്ധതിയുടെ രണ്ടാംഘട്ട പഞ്ചായത്ത് തല പ്രവര്‍ത്തന ഉല്‍ഘാടനവും ജെ എല്‍ ജി ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടികളും നടന്നു. കോഴിത്തട്ട കുടുംബശ്രീ ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല ഉല്‍ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സന്‍ വി വി യശോദ അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ് വി ബാലകൃഷ്ണന്‍ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍മാരായ കെ എ എലിസബത്ത്, പി ചന്ദ്രന്‍ പാറക്കോല്‍ രാജന്‍, സൈജു എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ജയപ്രകാശ് ബി നമ്പ്യാര്‍ ക്ലാസ്സെടുത്തു. പ്രഭാകര നീലേശ്വരം മാജിക് അവതരണം നടത്തി. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സന്‍ ടി രശ്മി സ്വാഗതവും കെ കൈരളി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad