പയ്യന്നൂര്‍ (www.evisionnews.in): ആഭ്യന്തരവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പയന്നൂരില്‍ എംഎല്‍എയുടെ നേതൃത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സി. കൃഷ്ണ എം.എല്‍.എയുടെ നേതൃത്വത്തിലണ് ഉപരോധം.
പയ്യന്നൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങളില്‍ പോലീസിന്റെ ഭാഗത്തു നിന്നും നീതി ലഭിക്കുന്നില്ലെന്നാണ് സി.പി.എം പ്രവര്‍ത്തകരുടെ പരാതി. പലതവണ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചത് ആഭ്യന്തര വകുപ്പ് ചെവികൊള്ളുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
ധന്‍രാജ് കൊലപാതകത്തില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യാന്‍ തയാറാകാത്തതിനും രാമചന്ദ്രന്‍ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ നന്ദകുമാറിനെതിരെ കാപ്പ നിയമ ചുമത്തിയതിനും പ്രതിഷേധമുണ്ട്. കണ്ണൂര്‍ എസ്.പിയുടെ നടപടികള്‍ക്കെതിരേയും പ്രതിഷേധം ശക്തമാണ്.
Keywords: kannur-news-police-cpm
Post a Comment
0 Comments